കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള കുടിയിറക്കൽ: സർക്കാരിനെതിരെ എംപി ഗഡ്കരിക്ക് നിവേദനം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ദേശീയപാതാ അതോറിറ്റിക്ക് വേണ്ടി 2010 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ സംസ്ഥാന സര്‍ക്കാര്‍ എന്‍എച്ച് 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പദ്ധതി നിര്‍ദ്ദേശം അട്ടിമറിച്ചതിനെ കുറിച്ചും ദളിത് കുടുംബങ്ങൾ കുറിയിറക്കുന്നതിനെ കുറിച്ചും കേന്ദ്ര സർക്കാരിൽ ഇടപെടൽ നടത്തി കെ.സുധാകരൻ എംപി.

കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വൈഡ് ബോഡി എയർക്രാഫ്റ്റ് തുടങ്ങണം: നിവേദനം നൽകികണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വൈഡ് ബോഡി എയർക്രാഫ്റ്റ് തുടങ്ങണം: നിവേദനം നൽകി

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കെ. സുധാകരന്‍ എം പി ചര്‍ച്ച നടത്തി. 2010, 2013, 2016 വര്‍ഷങ്ങളില്‍ മൂന്ന് പ്രാവശ്യം റീ അലൈന്‍മെന്റ് നടത്താന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും നാഷണല്‍ ഹൈവേ അതോറിറ്റി ഈ പ്രൊപ്പോസല്‍ അംഗീകരിക്കുകയും ചെയ്തതിന് ശേഷം പുതിയ എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ ബൈപ്പാസ് സംബന്ധിച്ച ആദ്യത്തെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ നിലവിലുള്ള നാഷണല്‍ ഹൈവേ 66 രണ്ട് ഭാഗത്തേക്കും വികസിപ്പിക്കാനുള്ള പദ്ധതി മാറ്റുകയാണ് കേരള സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നു സുധാകരൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നാഷണല്‍ ഹൈവേയുടെ കൈവശമുള്ള സ്ഥലത്തേക്ക് മാത്രം വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ട പദ്ധതി എല്‍ഡിഎഫ് ഗവണ്‍മെന്റ് പ്രത്യേകിച്ച് കാരണമോ നീതികരണമോ ഇല്ലാതെ അട്ടിമറിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണെന്ന് സുധാകരൻ ആരാധിച്ചു.

gadkari-15762

സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ പദ്ധതി നിര്‍ദ്ദേശ പ്രകാരം നാഷണല്‍ ഹൈവേയില്‍ മൂന്ന് വളവുകള്‍ സൃഷ്ടിക്കപ്പെടുന്ന രൂപത്തിലുള്ള അലൈന്‍മെന്റ് പ്ലാനാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയത്. ഇത് തുരുത്തി പ്രദേശത്തെ നാല്‍പതോളം കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നതും ഇവിടെയുള്ള 25 ദളിത് കുടുംബങ്ങളെയും 15 സാമൂഹ്യപരമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന കുടുംബാംഗങ്ങളുടെയും കിടപ്പാടം നഷ്ടപ്പെടുന്ന രൂപത്തിലുള്ളതാണ്.

ഇത്തരത്തിലുള്ള നടപടി നാഷണല്‍ ഹൈവേ അതോറിറ്റിയെ മുന്നോട്ട് നയിക്കുന്ന മൂല്യങ്ങളുടെ ലംഘനവും പ്രദേശത്തെ സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കുടുംബാംഗങ്ങളുടെ രാഷ്ട്രീയപരമായ സ്വാധീനത്തിന്റെ ഫലമായാണ് സൃഷ്ടിക്കപ്പെട്ടത് എന്നും മൂന്ന് പ്രാവശ്യം അംഗീകരിച്ച പദ്ധതി നിര്‍ദ്ദേശം മാറ്റി ഇത്തരത്തിലുള്ള നഗ്നമായ നിയമ ലംഘനത്തിലേക്ക് നയിക്കപ്പെട്ടത് ശരിയല്ല എന്നും കെ. സുധാകരന്‍ എം.പി ദേശീയപാത അലൈന്‍മെന്റ് വിഭാഗം ഡയറക്ടറെയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയും കണ്ട് ബോധ്യപ്പെടുത്തുകയും നിവേദനം നല്കുകയും ചെയ്തു.

English summary
K Sudhakaran presents request to Nithin Gadkari on National highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X