കെ. സുരേന്ദ്രന്‍ പുതുതലമുറയ്ക്ക് മാതൃകയായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് സുധാകരന്‍
കണ്ണൂര്‍: ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണമെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തിയ നേതാവായിരുന്നു മുന്‍ ഡിസിസി അധ്യക്ഷനും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ സുരേന്ദ്രനെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി.

കെ സുരേന്ദ്രന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായ സുരേന്ദ്രന്‍ കഠിന പ്രയത്‌നത്തിലൂടെയാണ് ദേശീയതലത്തില്‍ വരെ തന്റെ സംഘടനാപാടവം അടയാളപ്പെടുത്തിയത്.
ഫോട്ടോ ഇടുന്നു ലൈക്ക് വാരിക്കൂട്ടുന്നു, ചുമ്മാ പൊളിയാണ് പ്രിയാമണി
ഒരു ദിവസം തന്നെ പത്തും അതിലധികവും പരിപാടികളില്‍ സുരേന്ദ്രന്‍ പങ്കെടുത്തിട്ടുണ്ട്. ഏതു വിഷയവും പഠിച്ച് സംസാരിക്കുന്ന, പല ഭാഷകള്‍ കൈകാര്യം ചെയ്ത് ശ്രോതാക്കളെ ആകര്‍ഷിക്കുന്ന കെ.സുരേന്ദ്രന്റെ വേര്‍പാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടം തന്നെയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.
അനുസ്മരണ യോഗത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. അഡ്വ. സജീവ് ജോസഫ് എം എല്‍എ. മേയര്‍ അഡ്വ. ടി ഒ മോഹനന്‍, മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യുഡിഎഫ് ചെയര്‍മാന്‍ പി ടി മാത്യു, പ്രൊഫ. എ ഡി മുസ്തഫ, കെ പ്രമോദ്, എന്‍ പി ശ്രീധരന്‍, എം പി വേലായുധന്‍, സി ടി ഗിരിജ, സുരേഷ് ബാബു എളയാവൂര്‍, പി മാധവന്‍ മാസ്റ്റര്‍,സി വി സന്തോഷ്, രാജീവന്‍ എളയാവൂര്‍ , കെ സി ഗണേശന്‍ ,രജനിരമാനന്ദ്, ,ജോസ് ജോര്‍ജ്ജ് പ്ലാന്തോട്ടം, സുദീപ് ജെയിംസ്, പി മുഹമ്മദ് ഷമ്മാസ് ,സൂര്യ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications