യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ മുന്‍ പിഎ ബിജെപിയില്‍ ചേര്‍ന്നു
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ ബാക്കി നില്ക്കവേ കോണ്‍ഗ്രസില്‍ നിന്നും വീണ്ടും അടിയൊഴുക്ക്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയേകി കൊണ്ടു കെ സുധാകരന് എംപി യുടെ മുന്‍ പേഴ്സനല്‍ അസിസ്റ്റന്റ് വികെ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. 2004 മുതല്‍ 2009 വരെ കെ സുധാകരന് എംപി ആയിരുന്ന സമയത്ത് മനോജ് കുമാര്‍ ആയിരുന്നു പിഎ. സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മനോജ് കുമാര്‍ പറഞ്ഞു.
കണ്ണൂരിന്റെ വികസനത്തിനായി എംപി എന്ന നിലയില്‍ സുധാകരന് ഒന്നും ചെയ്തില്ല. യുപിഎ ഭരിക്കുന്ന സമയത്ത് പോലും സുധാകരന് ചെറുവിരല്‍ അനക്കിയില്ലെന്നും മനോജ് കുമാര്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് വികസനത്തില്‍ ഊന്നി കൊണ്ടാണ്. അതുകൊണ്ടുതന്നെ കണ്ണൂരില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും മനോജ് കുമാര്‍ പറഞ്ഞു. കണ്ണൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ് മനോജ് കുമാറിനെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ ശ്രീകാന്ത് മേഖലാ ജനറല്‍ സെക്രട്ടറി കെ കെ വിനോദ് കുമാര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു നേരത്തെ ആയിരത്തോളം പേര് വിവിധ പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. എന്‍ഡിഎ. സ്ഥാനാര്‍ത്ഥി സി രഘുനാഥിന്റെ ജന്മനാടായ അഞ്ചരക്കണ്ടിയില്‍ നിന്നും അന്പത്തോളം പേര് ബിജെപിയില്‍ അംഗത്വമെടുത്തിട്ടുണ്ട്.
ഇപ്പോള്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന സി.രഘുനാഥ് എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നത്. കെഎസ്യു, യുത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയും കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയതോടെയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. വരും ദിവസങ്ങളിലും വിവിധ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കള്‍ ഉള്‍പ്പെടെ ചേരുമെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല'










Click it and Unblock the Notifications