Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്റെ പ്രസ്താവന ആര്‍എസ്എസ് വോട്ടിനായി: എംവി ജയരാജന്‍

കണ്ണൂര്‍: ആര്‍എസ്എസ് അനുകൂല പ്രസ്താവന നടത്തിയെന്ന് ആരോപിച്ചു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ സിപിഎം നേതാവ് എംവി ജയരാജന്‍ വിമര്‍ശനവുമായി രംഗത്തെത്തി. അകത്ത് കാവിയും പുറത്ത് ഖദറും അണിയുന്ന നേതാവാണ് കെ.സുധാകരനെന്നു വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.

താന്‍ ബിജെപിയിലേക്ക് പോകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവര്‍ത്തിക്കുന്നത് മതേതര സമൂഹത്തിന് അപമാനവും വെല്ലുവിളിയുമാണെന്ന് എംവി ജയരാജന്‍ പറഞ്ഞു.

1

കണ്ണൂര്‍ സിപിഎം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സുധാകരന്‍ കോണ്‍ഗ്രസില്‍ അധിക കാലം ഇനിയുണ്ടാവില്ലെന്ന സൂചനയാണ് നല്‍കി.

ഉളളില്‍ കാവിയണിയും പുറമേ ഖദര്‍ ധരിക്കുകയും ചെയ്യുന്നയാളാണ് സുധാകരന്‍. തലശേരി കലാപവേളയില്‍ കിഴുന്ന മുസ്ലിം പള്ള ആര്‍എസ്എസ് അക്രമിക്കാനെത്തിയപ്പോള്‍ തടഞ്ഞത് സിപിഎം പ്രവര്‍ത്തകരാണ്. അന്ന് എന്ത് ത്യാഗം സഹിച്ചും മതസൗഹാര്‍ദ്ദം സംരക്ഷിക്കണമെന്നായിരുന്നു സിപിഎം തീരുമാനം.

അന്ന് സിപിഎം അവിടെ കണ്ടത് ആര്‍എസ്എസിനെ സഹായിക്കുന്ന സുധാകരനെയാണ്. ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞുമടങ്ങുകയായിരുന്ന ഇപി ജയരാജനെ കൊല്ലാന്‍ സുധാകരന്‍ തോക്കുമായി അയച്ചത് ആര്‍എസ്എസുകാരെയാണ്. സുധാകരന്‍ കലക്ടറേറ്റിന് മുന്‍പില്‍ നിരാഹാരസമരം നടത്തിയപ്പോള്‍ വത്സന്‍ തില്ലങ്കേരി സന്ദര്‍ശിച്ചത് ആര്‍എസ്എസുമായുളള ബന്ധം തെളിയിക്കുന്നതാണ്.

2016 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുറച്ച് ആര്‍എസ്എസ് വോട്ട് ലഭിക്കാറുണ്ടെന്നും ആ തെരഞ്ഞെടുപ്പില്‍ അതുണ്ടായില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ സുധാകരന്‍ ആര്‍എസ്എസ് ബന്ധം തുറന്നു പറയുന്നത് ബിജെപി പ്രവേശനത്തിന് വിലപേശാനാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വോട്ടുകള്‍ തനിക്ക് അനുകൂലമാക്കാനും സുധാകരന്‍ ലക്ഷ്യമിടുന്നുണ്ടെന്നും എംവി ജയരാജന്‍ ആരോപിച്ചു

കെ.സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ സിപി.എം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദനും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. സുധാകരന്‍ നേരത്തെ ആര്‍എസ്എസുമായി അടുപ്പം പുലര്‍ത്തിയിരുന്നയാളാണെന്നായിരുന്നു എംവി ഗോവിന്ദന്റെ ആരോപണം. രാഷ്ട്രീയ വിവാദങ്ങള്‍ തുടരുന്നതിനിടെ സുധാകരന്റെ പ്രസ്താവനയില്‍ ഘടകകക്ഷിയായ മുസ്ലിം ലീഗ് നേതാക്കളും അതൃപ്തിയുമായി രംഗത്തുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+