പാര്‍ട്ടി ഭരിക്കുന്ന ആശുപത്രിയില്‍ എല്ലാവര്‍ക്കും ചുരുങ്ങിയ ചിലവില്‍ ചികിത്സയെന്ന് സുധാകരന്‍
തലശേരി: ഇന്ദിരാഗാന്ധി ആശുപത്രി സാധാരണക്കാരന് പാര്‍ട്ടി നല്‍കുന്ന അമൂല്യമായ സമ്പത്താണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പത്തുള്ളവനും ഇല്ലാത്തവനും ചികിത്സ ലഭ്യമാകണം. ഭരണ സമിതി തെരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്നത് നാലോഅഞ്ചോ ദിവസത്തിനുള്ളിലാണ് ഡി.സി.സി തീരുമാനിച്ചത്.
ജില്ലയിലെ റോള്‍ മോഡലായി ആശുപത്രിയായി ഇന്ദിരാഗാന്ധിയെ മാറ്റണം. ആശുപത്രിയെ പ്രസിഡന്റിന്റെ ഉള്ളം കയ്യിലാക്കി മാറ്റുന്ന പ്രവണത അംഗീകരിക്കില്ല. പാര്‍ട്ടിയുടെ ഒറ്റക്കെട്ടായുള്ള തീരുമാനത്തിലൂടെ മാത്രമെ പോകാന്‍ പാടുള്ളു. സാധാകരണക്കാരന് ആശുപത്രി കൊണ്ട് ഉപകാരം കിട്ടിയാല്‍ മാത്രമേ മുന്നോട്ടു പോകുകയുള്ളു. കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ ഈ പരിപാടിയില്‍ പങ്കെടുത്തത് ജനങ്ങള്‍ക്കു നല്‍ക്കുന്ന സന്ദേശമായി കാണണം. സഹകരണ പ്രസ്ഥാനങ്ങളെ പാര്‍ട്ടിയിലൂടെ വളര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, ആശുപത്രി പ്രസിഡന്റ് കെ പി സാജു, വൈസ് പ്രസിഡന്റ് കണ്ടോത് ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാനത്ത്‌യൂത്ത്‌കോണ്‍ഗ്രസ് പുന:സംഘടന മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.വ്യക്തമാക്കി.
തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അര്‍ഹതപ്പെട്ടവര്‍ മാറ്റി നിര്‍ത്തപ്പെടുന്നുവെന്ന പരാതി കിട്ടിയിട്ടുണ്ട്. അത് തിരുത്താന്‍ കെ.പി.സി.സി ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. അര്‍ഹതയുള്ള ആരും പുറത്താക്കില്ല. അവരെ നേതൃനിരയില്‍ കൊണ്ടു വരണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. ഇന്ദിരാഗാന്ധി ആശുപത്രി ഭരണസമിതിയുടെ വിജയം സംഘടനാ മികവായി കാണാം. മമ്പറം ദിവാകരന്‍ തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്നത് ഇതുവരെ പാര്‍ട്ടിയുടെ ആലോചനയിലില്ല. അട്ടപ്പാടിയിലെ പ്രശ്‌നം കോണ്‍ഗ്രസ് പഠിക്കും. കെ.പി.സി.സി രൂപീകരിച്ച പ്രത്യേക സംഘം അട്ടപ്പാടി സന്ദര്‍ശിക്കും.ശേഷം ബാക്കി തീരുമാനം എടുക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു.
മുതിര്‍ന്ന നേതാക്കളെ തഴയുന്ന സംഭവം കോണ്‍ഗ്രസിലുണ്ടായിട്ടില്ല. പാര്‍ട്ടിക്ക് എല്ലാവരും വേണ്ടപ്പെട്ടവരാണ്. മുതിര്‍ന്ന നേതാക്കളോട് സ്‌നേഹവും ആദരവും മാത്രമോ പാര്‍ട്ടി കാണിച്ചിട്ടുള്ളൂ. സി.പി. ഐയ്‌ക്കെതിരായ എം.വി ജയരാജന്റെ പ്രസ്താവന ആപാര്‍ട്ടി നേരിടുന്ന ആഭ്യന്തര കഴുപ്പത്തെയാണ് കാണിക്കുന്നത. അതു അവരുടെ മുന്നണികാര്യമാണ്. മറ്റൊരു പാര്‍ട്ടിക്കാരനായ ഞാനതില്‍ മറുപടി പറേയണ്ട കാര്യമില്ല. എങ്കിലും പാര്‍ട്ടി വിട്ടു പോകുന്ന സി.പി. എമ്മുകാര്‍ക്ക് പോകാന്‍ ഏറ്റവും നല്ല പാര്‍ട്ടി സി.പി. ഐയാണെന്നും സുധാകരന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് വീര്യമുള്ള പാര്‍ട്ടിയാണ് സി.പി. ഐയെന്നു അവര്‍ക്കു തോന്നാമെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications