Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രി തെരഞ്ഞെടുപ്പ് മുന്നറിയിപ്പാണ്; ദിവാകരന് എന്ത് ആരോപണവും ഉന്നയിക്കാം: കെ സുധാകരന്‍

കണ്ണൂര്‍: പൊതു തെരഞ്ഞെടുപ്പിന്റെ വീറും വാശിയോടെയും നടന്ന തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ വന്‍ വിജയവുമായി കോണ്‍ഗ്രസ് പാനല്‍ സ്ഥാനാര്‍ത്ഥികള്‍. ഇന്നലെ രാവിലെ മുതല്‍ നീണ്ട തെരഞ്ഞെടുപ്പ് വൈകീട്ട് വരെ നീളുകയായിരുന്നു. രാത്രി ഏഴ് മണിയോടയാണ് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നത്.

കെപി സാജുവിനെ പ്രസിഡന്റായും, കണ്ടോത്ത് ഗോപിയെ വൈസ് പ്രസിഡന്റായും ഒടുവില്‍ തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നാണ് 12 ഡയറക്ടര്‍മാരും ചുമതലയേറ്റെടുത്തത്. സ്ഥാനാരോഹണ ചടങ്ങിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഒരു സഹകരണ ആശുപത്രിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് തന്നെ നേരിട്ട് പങ്കെടുക്കുന്നത് അത്യപൂര്‍വമാണെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.

1

ഈ ചടങ്ങില്‍ പങ്കെടുത്തതില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഈ തെരഞ്ഞെടുപ്പ് ഒരരു സന്ദേശമാണ് കെപിസിസി പ്രസിഡന്റായ ശേഷം ഉറച്ച ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അതിലൊന്നാണ് സഹകരണ മേഖലയിലെ നിയന്ത്രണങ്ങളെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ ഏകാധിപത്യം അവസാനിപ്പിക്കാനുള്ള തീരുമാനമാണ് കെപിസിസി എടുത്തത്. മൂന്നില്‍ തവണ ഡയറക്ടര്‍മാര്‍ തുടരേണ്ട എന്നുള്ളത് പാര്‍ട്ടിയുടെ തീരുമാനമാണ്. അത് പൂര്‍ണമായും നടപ്പാക്കും. ഇനിയും അത്തരം ഏതെങ്കിലും ഭരണസമിതികള്‍ ഉണ്ടെങ്കില്‍ ഈ തീരുമാനം തന്നെയാണ് നടപ്പാക്കുക. ഇതൊരു സന്ദേശമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

2

പാര്‍ട്ടിയുടെ തീരുമാനം മമ്പറം ദിവാകരന്‍ അനുസരിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇന്ദിരാഗാന്ധി ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. കൂടാതെ മമ്പറം ദിവാകരന്‍ അദ്ദേഹത്തിന്റെ പാനലിനെ മത്സരിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇത് മറ്റ് സംഘങ്ങള്‍ക്ക് ഒരു പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു. ഈ തംരഞ്ഞെടപ്പ് ഒരു മുന്നറിയിപ്പാണെന്നും താക്കീതല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. സ്ഥാനാരോഹണ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞത് അനുസരിക്കാതിരിക്കുമ്പോഴാണ് താക്കീത് നല്‍കേണ്ടത് ഇവിടെ അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. അനുസരിക്കാതിരുന്നതിനാല്‍ മമ്പറം ദിവാകരനെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.

3

മമ്പറം ദിവാകരന്‍ തെറ്റ് തിരുത്തി തിരിച്ച് വരാനുള്ള സാധ്യതയുണ്ടോ എന്നത് ഇപ്പോള്‍ അലോചനയില്‍ പോലുമില്ലെന്നും വരുമോയെന്ന് നോക്കാമെന്നും വരുമ്പോള്‍ പരിഗണിക്കാമെന്നും കെ സുധാകന്‍ പറഞ്ഞു. ഇത്തരം ഏകാധിപത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഇത്. ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കെപിസിസിയുടെ നിലപാട് കര്‍ശനമാണെന്ന് അവര്‍ക്ക് ബോധ്യമാകുമെന്നും അത് പാര്‍ട്ടിയുടെ സഹകാരിക സംഘങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.

4

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഏറ്റെടുത്തത് മുതല്‍ കണ്ണൂരിലെ പാര്‍ട്ടിയും നേതാക്കളും എല്ലാവരുമുണ്ടായിരുന്നു. കൂട്ടായ നേതൃത്വത്തിന്റെ ഫലമാണ് ഈ ആശുപത്രി. അതിന് ചുക്കാന്‍ പിടിക്കുന്നത് അതിന്റെ തലപ്പത്ത് നില്‍ക്കുന്ന ആളുകളായിരിക്കും. അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ഇന്ദിരാഗാന്ധി ആശുപത്രിയുടെ വളര്‍ച്ചയുടെ പുറകില്‍ ഒരുപാട് പേരുടെ ചോരയും നീരുമുണ്ട്. തനിക്കെതിരെ വ്യക്തിപരമായി മമ്പറം ദിവാകരന്‍ ഉന്നിച്ച ആരോപണങ്ങള്‍ അദ്ദേഹത്തിന് തുടരാമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പുനശംഘടന മാറ്റിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. തര്‍ക്കം തീര്‍ക്കാന്‍ കെപിസിസി നേതൃത്വം നല്‍കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കും അവരുടെ സാന്നിധ്യത്തില്‍ ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ
    5

    ഗ്രൂപ്പ് വീതംവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ അര്‍ഹതപ്പെട്ടവരെ ഒഴിവാക്കപ്പെടുന്നു എന്ന് ആരൊക്കെയോ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ നേതൃ രംഗത്ത് യൂത്ത് കോണ്‍ഗ്രസ് ആയാലും, കെഎസ്‌യു ആയാലും പൊതു രംഗത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ നേതൃരംഗത്തേക്ക് കൊണ്ട്‌വരണമെന്നാണ് പൊതു തീരുമാനം. ആ തീരുമാനത്തിന് വിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടെന്ന് പരാതി കിട്ടിയാല്‍ അതിനെകുറിച്ച് കെപിസിസി അന്വേഷിക്കും. അത് തിരുത്താനുള്ള നടപടി കെപിസിസി സ്വീകരിക്കും ഇതാണ് യൂത്ത് കോണ്‍ഗ്രസിന്റെ കാര്യത്തിലും കെഎസ് യുവിന്റെ കാര്യത്തിലും കെപിസിസി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+