• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സിപിഎം ഓഫീസുകള്‍ തീയിട്ടതില്‍ അസ്വാഭാവികതയില്ലെന്ന് കെ സുധാകരന്‍; മനുഷ്യ സഹജമെന്ന്

കണ്ണൂര്‍: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂരില്‍ വലിയ അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഈ ആക്രമ സംഭവങ്ങള്‍ സ്വാഭാവികമാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറയുന്നത്.

കൂത്തുപറമ്പ് സ്വദേശി മന്‍സൂര്‍ ആണ് കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. സിപിഎമ്മുകാര്‍ ആണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് ലഭ്യമായ വിവരം .

മന്‍സൂറിന്റെ വിലാപയാത്രയ്ക്ക് പിറകെ ആയിരുന്നു സിപിഎം ഓഫീസുകള്‍ക്ക് നേര്‍ക്ക് ആക്രമണം നടന്നത്. ഒരു ചെറുപ്പക്കാരന്‍ മൃഗീയമായി കൊല്ലപ്പെട്ടാല്‍ സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടാകും. അതിന് മുന്നില്‍ ഒരുപാര്‍ട്ടി ഓഫീസ് തകര്‍ക്കപ്പെട്ടത് വലിയ സംഭവം അല്ലെന്നാണ് കെ സുധാകരന്റെ പ്രതികരണം .

റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വൈകാരിക ചിന്തകളുണ്ടാകും എന്നാണ് സുധാകരന്‍ പറയുന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് സിപിഎം ഈ കൊലപാതകം നടത്തിയിരിക്കുന്നത് എന്നും സുധാകരന്‍ ആരോപിക്കുന്നു.

കോവിഡ് രണ്ടാംതരംഗം, ദല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യു, ചിത്രങ്ങള്‍ കാണാം

കൂത്തുപറമ്പ് മണ്ഡലത്തില്‍ പരാജയപ്പെടുമെന്ന് സിപിഎം ഭയപ്പെടുന്നു. അതുകൊണ്ട് വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും സുധാകരന്‍ പറയുന്നു. മുസ്ലീം ലീഗ് ജില്ലയില്‍ ഒരു സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചിട്ടില്ല എന്നും സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിന്റെ പി കൃഷ്ണപിള്ള സ്മാരകം അടക്കം ഒട്ടേറെ ഓഫീസുകള്‍ ആണ് അക്രമണത്തില്‍ തകര്‍ന്നത്. മന്‍സൂറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം നടന്ന വിലാപയാത്രയ്ക്ക് പിറകെ ആയിരുന്നു ആക്രമണം. കണ്ണൂരില്‍സമാധാനന്തരീക്ഷം പുന:സ്ഥാപിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

'പ്രളയത്തിനും കൊറോണയ്ക്കും കാരണം പിണറായി ഒടുക്കത്തെ പെണ്ണുങ്ങളെ ശബരിമലയില്‍ കയറ്റിയത്'

ആര് വീഴും ആര് വാഴും? ജോസും ജോസഫും തമ്മില്‍ മാത്രമല്ല... കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കുള്ളിലും മത്സരം

കോടിയേരിയുടെ പൂമൂടലും പിണറായിയുടെ അമ്പലപ്പുഴ പാല്‍പായസവും! ക്ലച്ച് പിടിക്കാതെ പോയ ആരോപണം

പോര് കനക്കുന്നു; സുകുമാരന്‍ നായരെ വെല്ലുവിളിച്ച് എകെ ബാലന്‍... ആര്‍ജ്ജവം വേണം; രാഷ്ട്രീയപ്പോര്

അനില്‍ കെ ആന്റണിയെ ഭിത്തിയില്‍ ഒട്ടിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം; മരക്കഴുതയെന്ന് രൂക്ഷവിമര്‍ശനം

വള്ളിക്കുന്ന്, തിരൂരങ്ങാടി, കളമശ്ശേരി, പെരിന്തൽമണ്ണ- മുസ്ലീം ലീഗ് കടുത്ത ആശങ്കയിൽ, താനൂരിൽ ഫിറോസും പരുങ്ങലിൽ

സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

വിഎം സുധീരൻ
Know all about
വിഎം സുധീരൻ

English summary
K Sudhakaran says there is nothing unusual in attack against CPM offices in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X