കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പ്: സുധാകര വിജയത്തിനായി കണ്ണൂരില്‍ യുഡിഎഫ് ഒരുങ്ങുന്നു, പ്രചാരണം ശക്തമാക്കും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കെ.സുധാകരന്‍ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയതോടെ കണ്ണൂരില്‍ യുഡി എഫ് സജീവമായി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ഇന്നലെ ചേര്‍ന്ന യുഡി എഫ് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ 18ന് രാവിലെ 10 മണിക്ക് കണ്ണൂരില്‍ വച്ച് ചേരാന്‍ തിരുമാനിച്ചു. കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന അസംബ്ലി മണ്ഡലങ്ങളിലെ കണ്‍വെന്‍ഷനുകള്‍ 19 മുതല്‍ 22 വരെയായി നടക്കും. 19ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തളിപ്പറമ്പിലും 4 മണിക്ക് ഇരിക്കൂറിലും കണ്‍വെന്‍ഷന്‍ നടക്കും. 20ന് 3 മണിക്ക് ധര്‍മ്മടത്തും നാലുമണിക്ക് കണ്ണൂരിലും 21ന് മൂന്ന് മണിക്ക് മട്ടന്നൂരിലും 4 മണിക്ക് അഴീക്കോടും 22ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പേരാവൂരിലും കണ്‍വെന്‍ഷനുകള്‍ നടക്കും.

 'വടക്കൻ വീരഗാഥ ബോക്‌സോഫീസ് ഹിറ്റാവും, തീർച്ച 'വടക്കൻ വീരഗാഥ ബോക്‌സോഫീസ് ഹിറ്റാവും, തീർച്ച".. പ്രതികരണവുമായി അഡ്വ ജയശങ്കര്‍

പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ 25നകം പൂര്‍ത്തീകരിക്കാനും ബൂത്ത് തലങ്ങളില്‍ തെരഞ്ഞെടുപ്പു കമ്മിറ്റികളുടെ രൂപീകരണം 29നകം പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. 14,15,16 തീയതികളില്‍ നിയോജക മണ്ഡലം കമ്മിറ്റികളുടെ യോഗം ചേരും.

election 2019

ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന യു ഡി എഫ് ജില്ലാ നേതൃയോഗം നിയുക്ത സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ വി കെ അബ്ദുള്‍ഖാദര്‍ മൗലവി സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി,അഡ്വ.സണ്ണി ജോസഫ് എംഎല്‍എ, കെ സുരേന്ദ്രന്‍, സുമാ ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്), പി കുഞ്ഞിമുഹമ്മദ്, വി പി വമ്പന്‍, അബ്ദുള്‍ കരീം ചേലേരി, എസ് മുഹമ്മദ് (മുസ്ലിംലീഗ്), സി എ അജീര്‍, പി സുനില്‍കുമാര്‍, എ കെ ബാലകൃഷ്ണന്‍ (സിഎംപി), ഇല്ലിക്കല്‍ ആഗസ്തി (ആര്‍എസ്പി), ജോയ് കൊന്നയ്ക്കല്‍ (കേരള കോണ്‍.എം), ജോസ് പൊരുന്നക്കാട് (കേരള കോണ്‍ഗ്രസ് ജേക്കബ്), അഡ്വ.മനോജ്കുമാര്‍ (ഫോര്‍വേഡ് ബ്ലോക്ക്) പങ്കെടുത്തു.

English summary
2019 Lok Sabha Elections,K Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X