കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴിമതിയില്‍ പിണറായി ഉമ്മന്‍ ചാണ്ടിയെ കടത്തിവെട്ടി: കെ സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: അഴിമതിയില്‍ പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയെ കടത്തിവെട്ടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെ ഉപജാപക കേന്ദ്രമായി മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ പൗരാവലി നല്‍കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ തെളിവുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. പോലീസില്‍ ഉള്‍പ്പടെ നടന്ന അഴിമതി സൂചിപ്പിപ്പിക്കുന്നത് അഴിമതി സാര്‍വ്വത്രികമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ്.

 ഇന്ത്യയിലെ 55 % വിവാഹിതരും പങ്കാളികളെ വഞ്ചിക്കുന്നു; കൂടുതലും സ്ത്രീകള്‍, സര്‍വെ റിപ്പോര്‍ട്ട് ഇന്ത്യയിലെ 55 % വിവാഹിതരും പങ്കാളികളെ വഞ്ചിക്കുന്നു; കൂടുതലും സ്ത്രീകള്‍, സര്‍വെ റിപ്പോര്‍ട്ട്

കേരളത്തില്‍ അഴിമതി ഒരു പ്രധാനപ്പെട്ട വിഷയമായി മാറിയിരിക്കുന്നു. അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനും വികസനമില്ലായ്മയ്ക്കുമെതിരായിട്ടുള്ള ജനാഭിലാഷം ശരിയായ രീതിയില്‍ പ്രകടമാക്കുകയെന്നതാണ് ബിജെപിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത്രയും ഭീകരമായ അഴിമതി നടന്ന കാലം കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

surendran

കേരളത്തിലെ ദുഷിച്ച രാഷ്ട്രീയ സാഹചര്യം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് ഒരു ഭാഗത്തും കാണാന്‍ സാധിക്കാത്ത പ്രയാസകരമായ കാര്യങ്ങളാണ് കേരളത്തിലുള്ളത്. കൊച്ചുകുട്ടികള്‍ക്ക് പോലും സുരക്ഷിതമായി ജീവിക്കാനാവാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ദേവനന്ദയുടെ മരണം കേരളത്തിലെ ജനമനസ്സാക്ഷിയെ മുഴുവന്‍ കരയിപ്പിച്ചതാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ എന്നിവയിലെല്ലാം സര്‍ക്കാര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്.

വികസന പ്രതിസന്ധിയാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനൊന്നും പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അനാവശ്യമായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനപ്പുറം പ്രതിക്ഷ നല്‍ക്കുന്നതൊന്നും കേരള സര്‍ക്കാരിന് ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാന്‍ സാധിക്കുന്നില്ല. കേന്ദ്രപദ്ധതികളെല്ലാം കേരളത്തില്‍ അട്ടിമറിക്കുന്നു. കേന്ദ്ര ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി കേരളത്തിന്റെ പദ്ധതിയായി പേര് മാറ്റുന്നു. മുന്നൂറോളം പദ്ധതികള്‍ അട്ടിമറിച്ച് കേരള പദ്ധതിയാക്കി. സര്‍ക്കാര്‍ ഖജനാവ് പൂട്ടാത്തതും ട്രഷറി ബാന്‍ വരാത്തതും കേന്ദ്രസഹായമുള്ളത് കൊണ്ട് മാത്രമാണ്. ജനങ്ങളുടെ ചോദ്യത്തിന് മറുപടിയില്ലാത്തത് കൊണ്ടാണ് കുന്തമുന കേന്ദ്രത്തിനെതിരെ തിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പി സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിപി. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ പിപി കരുണാകരന്‍ മാസ്റ്റർ, ജില്ലാ സെക്രട്ടറി കെ കെ. വിനോദ് കുമാര്‍ സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി വി രത്‌നാകരന്‍ നന്ദിയും പറഞ്ഞു.

English summary
K surendran against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X