Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഒരു ഗണപതി വട്ടവും വിലപ്പോവില്ല, എം.വി ഗോവിന്ദന്‍

കണ്ണൂര്‍: സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മാത്രം ആവശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഈ വിഷയത്തില്‍ കണ്ണൂര്‍ പാറക്കണ്ടിയിലുളള സിപിഎം ജില്ലാകമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നടപ്പിലാക്കുന്ന ഫാസിസത്തിന്റെ ഭാഗമാണ് ചരിത്രപരമായി പേരുകള്‍ മാറ്റാനുളള ശ്രമം. കേരളത്തില്‍ ഒരു ഗണപതിവട്ടവും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. അനില്‍ ആന്റണിക്കെതിരെ കോഴവാങ്ങിയെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം വേണം. ദല്ലാള്‍ നന്ദകുമാറിനെ നൂറുശതമാനം വിശ്വസിക്കാന്‍ കഴിയുന്നയാളല്ല.

mv-govindan

എന്നാല്‍ നന്ദകുമാര്‍ പറഞ്ഞെന്നു കരുതി ആരോപണം തളളിക്കളയാനുമാവില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. രാജ്യരക്ഷയുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നത് ഗൗരവകരമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.

പാനൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. പ്രതികളില്‍ ഡിവൈഎഫ്ഐക്കാര്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് അവര്‍ തന്നെയെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

അച്ചടക്ക നടപടിയെടുക്കാത്തതെന്തെന്ന കാര്യം ഡിവൈഎഫ്ഐ നേതൃത്വത്തോട് ചോദിക്കണം.അറസ്റ്റിലായവരില്‍ സിപിഎം റെഡ് വളണ്ടിയര്‍ ടീം ക്യാപ്റ്റനുള്ളത് പാര്‍ട്ടി പരിശോധിക്കും. ഡിവൈഎഫ്ഐ സിപിഎം പോഷക സംഘടനയല്ലെന്നും എംവി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ അക്രമത്തിന് മുതിരുന്ന പാര്‍ട്ടിയല്ല സിപിഎം. പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ല. ഇങ്ങോട്ടു അക്രമിച്ചാലും തിരിച്ചു അക്രമിക്കാറില്ല. പാനൂര്‍ സ്ഫോടനവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. നാദാപുരത്ത് ലീഗ് കേന്ദ്രത്തില്‍ ജീപ്പിലുണ്ടായ സ്ഫോടനം തെരഞ്ഞെടുപ്പില്‍ സംഘര്‍ഷമുണ്ടാക്കാനുളള ശ്രമമാണ്.

ലീഗ് കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തെ കുറിച്ചു സമഗ്രമായി പോലീസ് പരിശോധിക്കണമെന്നും എം.വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എംവി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിവിധ സഥലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+