'പോര് മുറുകി, ഒമ്പതാം തിയ്യതി വരെ സമയമുണ്ട്' : കെ വി തോമസ്
കണ്ണൂര്‍: കെപിസിസി വിലക്ക് ലംഘിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് സിപിഎം. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പരിപാടിയില്‍ കെ.വി തോമസ് പങ്കെടുക്കുമെന്ന് എം.വി ജയരാജന്‍ പറഞ്ഞു. എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യം. കെ വി തോമസിന്റെ ഈ നിലപാടാണ് ശരി. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറും ഈ ആശയം തന്നെയാണ് പങ്കുവക്കുന്നതെന്നും എം.വി ജയരാജന്‍ പറഞ്ഞു.
കെപിസിസി വിലക്കിനെ സംബന്ധിച്ച വിവരം ശശി തരൂരിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് കെ വി തോമസിന്റെ ഓഫീസ് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി ചോദിച്ചെന്ന് കെ.വി തോമസ് അറിയിച്ചിട്ടുണ്ട്. ഒന്‍പതാം തീയതി വരെ സമയമുണ്ടെന്നും ഹൈക്കമാന്‍ഡ് നിലപാട് അറിഞ്ഞശേഷമാകും വിഷയത്തില്‍ തീരുമാനം എടുക്കുകയെന്നും കെ വി തോമസ് പ്രതികരിച്ചു.

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ എഐസിസി നേതൃത്വവുമായി ആലോചിതിന് ശേഷം താന്‍ ആ പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് ശശി തരൂര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. വിവാദമാക്കാതെ വിഷയത്തെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ വിഷയം വിവാദമാക്കി മാറ്റിയെന്നും പ്രസ്താവനയില്‍ ശശി തരൂര്‍ വ്യക്തമാക്കി.

കേരള നേത്യത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസിനെയും ശശി തരൂരിനെയും സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയായിരുന്നു. വിലക്കിനെ മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ശശി തരൂരിന്റെയും കെ വി തോമസിന്റെയും നിലപാട്. എന്നാല്‍ ദേശിയ നേതൃത്വം എതിര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.

സില്‍വര്‍ലൈനില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടുത്ത സമരം നടത്തുമ്പോള്‍ സിപിഎം പരിപാടിയില്‍ പാര്‍ട്ടി നേതാക്കള്‍ പോകുന്നത് ശരിയല്ല എന്നതായിരുന്നു കെപിസിസിയുടെ വിശദീകരണം. കെ.സുധാകരന്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. കെ വി തോമസിന് രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ നേതൃത്വവുമായി ഇടച്ചിലിലാണ് അദ്ദേഹം. ജി 23 അംഗമായ തരൂര്‍ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്.












Click it and Unblock the Notifications