കണ്ണൂർ മേയർ സ്ഥാനകൈമാറ്റം മാർച്ചിൽ: മുസ്ലീം ലീഗിലെ സീനത്ത് പുതിയ മേയറാകും
കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ മേയർ സ്ഥാനം കൈമാറൽ മാർച്ച് പത്തിന് ശേഷം നടത്താൻ യുഡിഎഫിൽ അനൗപചാരിക ധാരണയായി. നിലവിലുള്ള കോൺഗ്രസ് പ്രതിനിധിയായ മേയർ സുമാ ബാലകൃഷ്ണൻ രാജിവെച്ച് മുസ്ലീം ലീഗ് മുതിർന്ന വനിതാ നേതാവ് സി സീനത്തിന് മേയർ സ്ഥാനം കൈമാറും - നേരത്തെയുണ്ടായിരുന്ന മുന്നണി ധാരണയുടെ അടിസ്ഥാനത്തിലാണിത്. മുസ്ലീം ലീഗിലെ സീനിയർ വനിതാ നേതാവ് സീനത്ത് പുതിയ മേയറാകുന്നത്.
എന്നാൽ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്തും ഡെപ്യൂട്ടി മേയറായിരുന്ന പി കെ രാഗേഷ് കോൺഗ്രസിൽ തിരിച്ചെടുത്തതിന് ശേഷമാണ് യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറിയത്. ഇതോടെ എൽഡിഎഫ് ഭരണവും വീഴുകയും ചെയ്തു. ഇപ്പോൾ പി കെ രാഗേഷിന്റെ ഒരാളുടെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് ഭരണം നിലനിൽക്കുന്നത്. എന്നാൽ രണ്ടാം ടേമിൽ പി കെ രാഗേഷ് തന്നെഡെപ്യൂട്ടി മേയറായി തുടരുന്നത് മുസ്ലീം ലീഗിന് താൽപര്യമില്ല.

ലീഗ് ആവശ്യപ്പെട്ടിട്ടും പള്ളിക്കുന്ന് സഹകരണ ബാങ്കിൽ നിന്നും പുറത്താക്കായ തങ്ങളുടെ പ്രവർത്തകനെ രാഗേഷ് തിരിച്ചെടുക്കാത്തതാണ് കാരണമെന്നു പറയുന്നു. എന്നാൽ രാഗേഷിനെ ലീഗ് നിർദേശ പ്രകാരം മാറ്റി നിർത്തുന്നത് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാക്കും ഭരണത്തിലേറെ ആറു മാസം തികയുന്നതിനു മുൻപെ കോർപറേഷനിൽ വീണ്ടും യുഡിഎഫ് ഭരണം വീഴുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. കോൺഗ്രസിൽ നിന്നും അസംതൃപ്തരിലൊരാൾ മറുകണ്ടം ചാടുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.ഇങ്ങതെ ചാടി വരുന്ന കൗൺസിലർക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകി ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് വൃത്തങ്ങൾ












Click it and Unblock the Notifications