Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമം ലംഘിച്ചു വീട്ടിലെത്തിയ കാപ്പക്കേസിലെ പ്രതി പോലീസ് റെയ്ഡ് നടത്തിയപ്പോള്‍ പുഴയില്‍ ചാടി

കണ്ണൂര്‍: കാപ്പകേസിലെ പ്രതികള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കുന്നു. കാപ്പ കേസിലെ പ്രതിയായതിനെ തുടര്‍ന്ന് നാടുകടത്തിയ യുവാവിനെ നിയമംലംഘിച്ചുവീട്ടിലെത്തിയപ്പോള്‍ പോലീസ് പിടികൂടാന്‍ ചെന്നത് പരിഭ്രാന്തിയുണ്ടാക്കി. കാപ്പ ചുമത്തി ഒരാഴ്ച്ച മുന്‍പ് നാടുകടത്തിയ യുവാവ് വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരമനുസരിച്ചു തലശേരി ടൗണ്‍ പൊലിസ് പിടികൂടുന്നതിനായി എത്തിയപ്പോള്‍ തലശേരിലെ കുയ്യാലിപ്പുഴയില്‍ ചാടിയത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച്ച പകല്‍ പന്ത്രണ്ടുമണിയോടെയാണ് സംഭവം.

പഴയ ലോട്ടസ് ടാക്കീസിന് സമീപം താമസിക്കുന്ന നടമ്മല്‍ ഹൗസില്‍ സി. ജിതിനാണ് പൊലിസിനെ കണ്ടപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടുന്നതിനിടെ കുയ്യാലി പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത് പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ തലശേരി ഫയര്‍ഫോഴ്സ് അംഗങ്ങള്‍ ഇയാളെ പുഴയില്‍ നിന്ന് പുറത്തെടുത്ത് പൊലിസിന് കൈമാറി. നിരവധി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് കാപ്പ ചുമത്തിയ പ്രതിയാണ് ജിതിന്‍ ഇയാള്‍ക്കെതിരെ തലശ്ശേരി പോലീസ് സ്റ്റേഷനില്‍ സംഘം ചേര്‍ന്ന് തടഞ്ഞു വെച്ച് ദേഹോപദ്രപം ഏല്‍പ്പിച്ചതിനും, സ്ഫോടക വസ്തു കൈവശം വെച്ചതിനും, ദേഹോപദ്രപം ഏല്‍പ്പിച്ച് കവര്‍ച്ച നടത്തിയതിനും മൂന്ന് കേസുകള്‍ നിലവിലുണ്ട്.

police-kaapa

കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് പ്രകാരം കണ്ണൂര്‍ റെയ്്ഞ്ച് ഡി. ഐ.ജി തോംസണ്‍ ജോസന്റെ ഉത്തരവു പ്രകാരം ഇയാളെ പൊലിസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ തലശേരിയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതു പ്രകാരമാണ് പൊലിസ് ലോട്ടസ് ടാക്കീസിനു സമീപമുളള വീട്ടില്‍ റെയ്ഡ് നടത്തിയത്. പൊലിസ് പിടിയില്‍ നിന്നും രക്ഷപ്പെടുന്നതിനാണ് ഇയാള്‍ കുയ്യാലിപുഴയില്‍ ചാടിയത്. പൊലിസ് അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു ജയിലില്‍ അടച്ചു.

ചിറക്കല്‍ സ്വദേശിയില്‍ നിന്നും ഹണിട്രാപ്പിലൂടെ പണംതട്ടിയെടുത്തതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ ജിതിന്‍ തലശേരി ടൗണ്‍ പൊലിസിന് തീരാതലവേദനയായതിനെ തുടര്‍ന്നാണ് കാപ്പചുമത്തി നാടുകടത്തിയത്. എന്നാല്‍ ഇയാള്‍ രഹസ്യമായി വീണ്ടും തലശേരിയിലെത്തി ഒളിവില്‍ കഴിയുകയായിരുന്നു.നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നവര്‍ക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം നില്‍ക്കുന്നവരെയും നിരീക്ഷിച്ച് കണ്ണൂര്‍ സിറ്റി പോലീസ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍ അറിയിച്ചു.

ഇതിനിടെ പാനൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം കാപ്പനിയമ പ്രകാരം നാടുകടത്തി. പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്തൂര്‍ സ്വദേശി അമല്‍രാജിനെയാ(23)യാണ് നാടുകടത്തിയത്. അമല്‍രാജിനെതിരെ പാനൂര്‍ പൊലിസ് സ്റ്റേഷനില്‍,തടഞ്ഞു നിര്‍ത്തി ദേഹോപദ്രപം ഏല്‍പ്പിച്ചതിനും , കൂട്ടകവര്‍ച്ച നടത്തിയതിനും, പള്ളൂര്‍ പൊലിസ് സ്റ്റേഷനില്‍ തടഞ്ഞു നിര്‍ത്തി ദേഹോപദ്രപം എല്‍പ്പിച്ചതിനും മൂന്ന് കേസുകള്‍ നിലവിലുണ്ട് .

കണ്ണൂര്‍ സിറ്റിപൊലിസ് കമ്മീഷണര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റെയ്ഞ്ച് ഡി. ഐ.ജിയുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഇയാളെ ഒരു വര്‍ഷത്തേക്ക് തടഞ്ഞുകൊണ്ടാണ് ഉത്തരവായത്.ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ റിമാന്‍ഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് പാനൂര്‍ പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+