Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കാപ്പാ കേസ് പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി

തലശേരി: കണ്ണൂര്‍ നഗരത്തിലെ ജില്ലാആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചരമണിക്ക് പോലീസിനെ കബളിപ്പിച്ചു ചാടിപ്പോയ തലശേരി മട്ടാമ്പ്രം സ്വദേശിയായ കാപ്പാ കേസ് പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ്പിടികൂടി.വാര്‍ഡില്‍ നിന്നും ചാടിപ്പോയ തലശ്ശേരി മട്ടാമ്പ്രം സ്വദേശി കൊളത്തായി ഹൗസില്‍ സുനീറാ (32)ണ് മണിക്കൂറുകള്‍ക്കകം ആയിക്കര ഹാര്‍ബറിന്നടുത്തു നിന്നും പൊലിസ് പിടിയിലായത്.

കാപ്പാ തടവുകാരനായി നാടുകടത്തിയതിനു ശേഷം തലശേരി മട്ടാമ്പ്രത്തെ വീട്ടിലെത്തിയതിനാണ് തലശേരി ടൗണ്‍പൊലിസ് സുനീറിനെ പിടികൂടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ജയിലിലെത്തിയ സുനീറിനെ അപസ്മാര രോഗത്തെത്തുടര്‍ന്ന് മൂന്നു ദിവസം മുമ്പാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചര മണിയോടെ ടോയ് ലെറ്റില്‍ പോയ ഇയാള്‍ അവിടെ നിന്നും വെന്റിലേറ്റര്‍ വഴി രക്ഷപ്പെടുകയായിരുന്നു.

arrest kannur

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ വിവരം ഉടന്‍ സ്റ്റേഷനില്‍ അറിയിക്കുകയും പ്രതിക്കായുള്ള തിരച്ചില്‍ നടത്തുകയും ചെയ്യുന്നതിന്നിടെയാണ് നാട്ടുകാരുടെ സഹായത്തോടെ ആയിക്കരയില്‍ വെച്ച് സുനീറിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലിസ് അറിയിച്ചു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു വീണ്ടും ജയിലില്‍ അടച്ചു.

നാലുദിവസങ്ങള്‍ക്കു മുന്‍പാണ് കാപ്പ കേസില്‍ കണ്ണൂര്‍ ജില്ലാകലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ ഉത്തരവ് പ്രകാരം നാടുകടത്തിയ സുനീര്‍ വിലക്കു ലംഘിച്ചുകൊണ്ടു നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്ന് തലശേരി ടൗണ്‍ പൊലിസ് പിടികൂടിയത്. ഇയാളെ തലശേരി കോടതി ഹാജരാക്കി റിമാന്‍ഡു ചെയ്തതിനു ശേഷമാണ് ജയിലില്‍ നിന്നുംഅസുഖബാധിതനായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.

തലശേരി ടൗണ്‍ പൊലിസിന് തീരാതലവേദനയായ ഉനീര്‍ പതിമൂന്ന് കേസുകളില്‍ പ്രതിയാണ്. മയക്കുമരുന്ന്വില്‍പ്പന, ക്വട്ടേഷന്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കേസുകളിലാണ് ഇയാള്‍ പ്രതിയായിട്ടുളളത്. തലശേരി നഗരത്തിലെ മയക്കുമരുന്ന് റാക്കറ്റായി അറിയപ്പെടുന്ന ഇയാള്‍ മട്ടാമ്പ്രം സംഘത്തിലെ പ്രധാനകണ്ണികളിലൊരാളാണെന്നു പൊലിസ് അറിയിച്ചു.

തലശേരിയിലെ കടല്‍തീരങ്ങള്‍ കേന്ദ്രീകരിച്ചും ടൗണിലുമാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലിലും ഇയാള്‍ പങ്കാളിയാണെന്ന് പൊലിസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+