പാറപ്രം മേലൂര്‍ തീരദേശ പാര്‍ക്കും സൗന്ദര്യവല്‍ക്കരണവും ഉദ്ഘാടനം ചെയ്തു
തലശേരി: ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട മേലൂര്‍ പാറപ്രം ഭാഗത്തെ തീരദേശ പാര്‍ക്കിന്റെയും സൗന്ദര്യ വല്‍ക്കരണ പ്രവൃത്തിയുടെയും ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. മേലൂര്‍ കടവ് പാലത്തിന്റെ മേലൂര്‍ ഭാഗം മുതല്‍ പാലത്തിനപ്പുറം പാറപ്രം ഭാഗം വരെയാണ് സൗന്ദര്യവല്‍ക്കരിച്ചത്.
16 സൗര വിളക്കുകളും സ്ഥാപിച്ചു. പുഴക്കഭിമുഖമായി നില്‍ക്കുന്ന നടപ്പാതയിലെ യാത്ര സുഖമവും സുരക്ഷിതവുമാക്കാന്‍ ആവശ്യമായ കൈ വരിയും കെര്‍ബ് വാളും ഇതോടൊപ്പം പൂര്‍ത്തീകരിച്ചിട്ടുണ്ട്. രാത്രികാല സൗന്ദര്യ വര്‍ദ്ധിപ്പിക്കുന്നതിനായി അലങ്കാരവിളക്കുകളും തയ്യാറാക്കിയിട്ടുണ്ട്. ബജറ്റില്‍ നിന്ന് അനുവദിച്ച 36,47,334 രൂപ വിനിയോഗിച്ചാണ് തീരദേശ പാര്‍ക്ക് നിര്‍മ്മിച്ചത്.

ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷനായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, ധര്‍മ്മടം പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ രവി എന്നിവര്‍ വിശിഷ്ടാതിഥികളായി. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീല ചോരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സിഎം സജിത, പി വി വേണു ഗോപാലന്‍, എം പി മോഹനന്‍, കെ ബിന്ദു, കെ പ്രവീണ, കെ ശശിധരന്‍, കണ്ടോത്ത് ഗോപി, സി ഗിരീശന്‍, ആര്‍ കെ ഗിരിധരന്‍, കെ പ്രസാദന്‍, സി അലീന എന്നിവര്‍ സംസാരിച്ചു.
അതേസമയം സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയാക്കിയ കിണവക്കല്‍ ടൗണും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ആവശ്യമായ സ്ഥലങ്ങളില്‍ റോഡില്‍ ഇരുവശത്തുമായി ഡ്രൈനേജും അതിനുമുകളില്‍ നടപ്പാത ഒരുക്കുന്നതിനായി ടൈല്‍ പാകിയ കവറിങ് സ്ലാബും നിര്‍മ്മിച്ചിട്ടുണ്ട്. കെര്‍ബ് വാളും കൈ വരിയും വശങ്ങളില്‍ കോണ്‍ക്രീറ്റും ചെയ്തിട്ടുണ്ട്. 43,68,955 രൂപ ചിലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
കെപി മോഹനന്‍ എംഎല്‍എ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിപി അനിത, വേങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത എന്നിവര്‍ മുഖ്യാതിഥികളായി. കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സി രാജീവന്‍, എം ധര്‍മജ, കെ ലിജിഷ, പി ജിഷ, ടിപി ഇബ്രാഹിം, ഷീല ചോരന്‍, എം ദാസന്‍, എന്‍ ബാലന്‍, നെരോത്ത് രവീന്ദ്രന്‍, പി ചന്ദ്രന്‍, ഇ പ്രമോദ് എന്നിവര്‍ സംസാരിച്ചു.
പാച്ചപൊയ്ക ടൗണിന്റെ പൂര്‍ത്തീകരിച്ച സൗന്ദര്യവല്‍ക്കരണ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 42,31,662 രൂപ ഉപയോഗിച്ചാണ് പാച്ചപൊയ്കയില്‍ സൗന്ദര്യവല്‍ക്കരണം നടത്തിയത്. ചുമര്‍ചിത്രങ്ങളും രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രവും മിനി സ്റ്റേജും ഇന്റര്‍ലോക്ക് പതിക്കലും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.
കൂടാതെ വഴിയാത്രക്കാരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാന്‍ ഡ്രൈനേജും അതിനു മുകളില്‍ കവറിങ് സ്ലാബും സംരക്ഷണ ഭിത്തിയും കൂടി നല്‍കി ടൈല്‍സ് പാകി നടപ്പാത നിര്‍മിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളില്‍ കൈവരിയും നല്‍കി.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷനായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ഗീത, സി രാജീവന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീല ചോരന്‍, സി ചന്ദ്രന്‍, എന്‍ വിജിന, സി രജനി, പി കെ സുനീഷ്, മുരിക്കോളി പവിത്രന്‍, സി രൂപേഷ്, പി മോഹനന്‍, പുതുക്കുടി ശ്രീധരന്‍, കെ സീന എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications