കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തെ അതിജീവിച്ച് ഏഴോം കൈപ്പാട് നെല്‍കൃഷി: വിളവെടുപ്പ് ഉത്സവമാക്കാന്‍ കര്‍ഷകര്‍

പ്രളയത്തെ അതിജീവിച്ച് ഏഴോം കൈപ്പാട് നെല്‍കൃഷി: വിളവെടുപ്പ് ഉത്സവമാക്കാന്‍ കര്‍ഷകര്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഈ വര്‍ഷമുണ്ടായ പ്രളയത്തില്‍ നശിക്കാതെ ഏഴോം കൈപ്പാട് നെല്‍കൃഷി കതിരണിഞ്ഞു. വടക്കന്‍ കേരളത്തിന്റെകുട്ടനാടെന്നാണ് ഏഴോം അറിയപ്പെടുന്നത്. ഇവിടുത്തെ കൈപ്പാട് അരിക്ക് ഭൗമസൂചിക പദവി ഉള്‍പ്പെടെ അന്താരാഷ്ട്രപദവി ലഭിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ ഏഴോം കൈപ്പാട് നിലങ്ങള്‍ ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു.

6 ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍; കലിതുള്ളി മായാവതി, ചതിയന്‍മാരോട് പൊറുക്കില്ല6 ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍; കലിതുള്ളി മായാവതി, ചതിയന്‍മാരോട് പൊറുക്കില്ല

എല്ലാവരും നശിച്ചുവെന്നു കരുതിയെങ്കിലും വേലിയിറക്കത്തില്‍ വെള്ളം നീങ്ങിയപ്പോള്‍ നെല്‍കൃഷിക്ക് ജീവന്‍ വയ്ക്കുകയായിരുന്നു. ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ ഏഴോത്തെ കൈപ്പാട് നിലങ്ങള്‍ പച്ചപുതച്ച് കതിരുകള്‍ വിരിഞ്ഞുതുടങ്ങിയിട്ടുണ്ട്. നാടെങ്ങും ദുരിതം വിതച്ച പ്രളയത്തെ അതിജീവിക്കാന്‍ കഴിഞ്ഞ ആഹഌദത്തിലാണ് ഇവിടുത്തെ കര്‍ഷകര്‍. കാര്‍ഷിക വിദഗ്ദ്ധയായ ഡോക്ടര്‍ വനജയുടെ നേതൃത്വത്തില്‍ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഏഴോം രണ്ട്, ഏഴോം മൂന്ന് എന്നീ വിത്തുകളാണ് കര്‍ഷകര്‍ കൃഷിക്കായി ഉപയോഗിച്ചത്.

farmer-156707

പ്രളയത്തെ അതിജീവിക്കാനുള്ള കരുത്ത് ഇത്തരം നെല്‍വിത്തുകള്‍ ഉണ്ട് എന്നുകൂടിയാണ് ഇത് തെളിയിക്കുന്നത്. ഏഴോം കോട്ടക്കില്‍ പ്രദേശത്തെ കര്‍ഷകര്‍ ഏറെ സന്തോഷത്തിലാണ്. മികച്ച നെല്ല് കിട്ടുമെന്ന പ്രതീക്ഷ തന്നെയാണ് ഇവര്‍ക്ക്. എന്നാല്‍ ചിങ്ങമാസത്തില്‍ ശക്തമായി മഴ പെയ്യുന്നത് ഇവരെ ചെറുതായി ആശങ്കയിലാഴ്ത്തുന്നുï്.

പരമ്പരാഗതമായി നെല്‍കൃഷി നടത്തുന്ന കര്‍ഷകര്‍ക്കൊപ്പം ഇത്തവണ വിവിധ യുവജന സംഘടനകളും കുടുംബശ്രീയും മറ്റു കാര്‍ഷിക കൂട്ടായ്മയും എല്ലാം രംഗത്തിറങ്ങിയിരുന്നു. ത്രിതല പഞ്ചായത്തുകളുടെയും സര്‍ക്കാറിനെയും പ്രോത്സാഹനമാണ് നെല്‍കൃഷിയില്‍ ഇവര്‍ക്ക് കരുത്ത്. കൊയ്ത്തുല്‍സവം നാടിന്റെ ഉത്സവമാക്കി മാറ്റാന്‍ കാത്തിരിക്കുകയാണ് ഏഴോം ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍.

English summary
Kaippadu farming and harvesting in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X