കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം തകര്‍ത്തത് കണ്ണൂരിന്റെ കായിക സ്വപ്‌നങ്ങള്‍: കക്കാട് സ്വിമ്മിങ് പൂളിന് വന്‍നഷ്ടം!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പ്രളയം തകര്‍ത്തത് കണ്ണൂരിന്റെ കായിക സ്വപ്‌നങ്ങളെ.ജില്ലയില്‍ ഇത്തവണയുണ്ടായ പ്രളയത്തില്‍ കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള കക്കാട് സ്വിമ്മിങ് പൂളിനും മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനും കനത്തനാശമുണ്ടായി. കക്കാട് പുഴ കര കവിഞ്ഞൊഴുകിയതാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഏക ജില്ലയിലെ സ്വിമ്മിങ് പൂളായ കക്കാട് സ്വിമ്മിങ് പൂള്‍ നശിക്കാനിടയായത്. സ്വിമ്മിങ് പൂളിലെ പ്രീ ഫാബ് യൂനിറ്റ്, ടോയിലറ്റ്, ഫില്‍ട്ടറിങ് മോട്ടോര്‍, വൈദ്യുത ഉപകരണങ്ങള്‍, പ്ലംബിങ് മോട്ടോര്‍ എന്നിവയെല്ലാം നശിച്ചിരുന്നു. വെള്ളത്തിനൊപ്പം മാലിന്യം നിറഞ്ഞതോടെ പൂളിലെ അഞ്ച് ലക്ഷം ലിറ്റര്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

എരിതീയില്‍ എണ്ണയൊഴിച്ച് ബ്രിട്ടന്‍; ഇറാന്‍ അതിര്‍ത്തിയിലേക്ക് വീണ്ടും യുദ്ധക്കപ്പല്‍, യുഎസ് 2, യുകെ3എരിതീയില്‍ എണ്ണയൊഴിച്ച് ബ്രിട്ടന്‍; ഇറാന്‍ അതിര്‍ത്തിയിലേക്ക് വീണ്ടും യുദ്ധക്കപ്പല്‍, യുഎസ് 2, യുകെ3

kakkadswimmingpool-1

പുതിയ വെള്ളം നിറച്ചാല്‍ മാത്രമേ ഇനിയുള്ള മത്സരങ്ങളും വിദ്യാര്‍ഥികള്‍ക്കുള്ള നീന്തല്‍ പരിശീലനവും ആരംഭിക്കാന്‍ കഴിയുകയുള്ളൂ. മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ റൂഫിങ് ഷീറ്റുകള്‍ കാറ്റില്‍ തകര്‍ന്ന് വീണതാണ് സ്റ്റേഡിയത്തിനകത്തെ വുഡന്‍ ഫ്ലോറിനും കായിക ഉപകരണങ്ങള്‍ക്കും കേടുപാട് സംഭവിക്കാന്‍ കാരണം. ശക്തമായ മഴയില്‍ വെള്ളം കിനിഞ്ഞിറങ്ങി നിരവധി ഉപകരങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പ്രത്യേക രീതിയില്‍ സജ്ജമാക്കിയ വുഡന്‍ ഫ്‌ളോറിനു ഒരിക്കലും ഇത്തരത്തില്‍ വെള്ളം തട്ടാന്‍പാടില്ല. റൂഫ് തകര്‍ന്നതോടെ ഇതിലേക്ക് വെള്ളം വീഴുകയായിരുന്നു. അടിയന്തിരമായി ഈ ഭാഗങ്ങള്‍ നീക്കാന്‍ ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടുണ്ട്.

English summary
Kakkad swimming pool faces losses in Kerala flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X