കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഥകളിലയിലുണ്ട് കളരിസ്വാധീനം: കളരിയാശാന്‍ പിന്നെ കഥകളിയാശാനായി മാറി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കഥകളിയിലെ കളരി സമന്വയം തേടിയുള്ള സെമിനാര്‍ കാഴ്ച്ചക്കാര്‍ക്ക് പുത്തന്‍ അനുഭവമായി. കഥകളിയില്‍ കളരി സ്വാധീനം എത്രത്തോളമുണ്ടെന്ന് കണ്ടെത്താനായിരുന്നു കണ്ണൂര്‍ കുവലയം കഥകളി ആസ്വാദക സഭ തെയ്യം 'കളരിപ്പയറ്റ് എന്നിവയുടെ സ്വാധീനം കഥകളിയില്‍' എന്ന സെമിനാര്‍ സംഘടിപ്പിച്ചത്. കഥകളി മുദ്രകളും കളരിപയറ്റും ഒരേ സമയം വേദിയില്‍ അവതരിപ്പിച്ചാണ് വടക്കന്‍ കേരളത്തിന്റെ കളരി പാരമ്പര്യം കഥകളിയില്‍ല്‍ സമന്വയിച്ചിട്ടുണ്ടെന്ന് സമര്‍ഥിച്ചത്.

കോൺഗ്രസുകാരുടെ ട്രോളിന് കലക്കൻ മറുപടിയുമായി അൻവർ, പൗഡർ കുട്ടപ്പന്മാർ ഈ ഓഫീസിൽ ഇല്ല!കോൺഗ്രസുകാരുടെ ട്രോളിന് കലക്കൻ മറുപടിയുമായി അൻവർ, പൗഡർ കുട്ടപ്പന്മാർ ഈ ഓഫീസിൽ ഇല്ല!

കളരിയിലെ ആശാന്‍ തന്നെയാണ് കഥകളിയിലെ ആശാനായി രൂപപ്പെട്ടതെന്നും കളരിയുടെ സ്വാധീനം കൊണ്ട് തന്നെയാവണം കഥകളി പഠിക്കുന്ന സ്ഥലങ്ങളെ ആട്ടക്കളരിയെന്നറിയപ്പെട്ടതെന്നും സെമിനാറില്‍ ആമുഖഭാഷണം നടത്തിയ ചരിത്രകാരന്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍ പറഞ്ഞു. കളരിയില്‍ പയ്യന്നൂരിലെ ഏറെ പ്രശസ്തമായ വട്ടേന്‍തിരിപ്പ് ശൈലി അതേപടി തെക്കന്‍ കേരളത്തിലെ കഥകളിയില്‍ പതിഞ്ഞിട്ടുണ്ട്. മുഖഭാവത്തിനൊപ്പം കളരിയിലെ അഭ്യാസങ്ങള്‍ കഥകളിയില്‍ അതേപടി പകര്‍ത്തിയായതായി സോദാഹരണ പ്രഭാഷണം നടത്തിയ എസ്ആര്‍ഡി പ്രസാദ് ഗുരുക്കള്‍ പറഞ്ഞു. തളരിയിലെ മെയ് തൊഴല്‍ പല ഘട്ടങ്ങളിലും കളരിയില്‍ ഉപയോഗിച്ചിട്ടുണ്ട്. 800-1000 വര്‍ഷം പഴക്കമുള്ള കളിരിയില്‍ നിന്ന് 400 വര്‍ഷം മാത്രം പഴക്കമുള്ള കഥകളി പലതും കടം കൊണ്ടിട്ടുണ്ടാകുമെന്നും അദ്ദേഹം സമര്‍ഥിച്ചു.

kadhakali-156084667

ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് തെക്കന്‍കേരളത്തിലേക്ക് പലായനം ചെയ്ത പ്രഗത്ഭ കളരി ഗുരുക്കള്‍ കല്ലേന്താറ്റില്‍ ഗുരുക്കളുടെ ശിഷ്യരായ കഥകളിക്കാരാണ് വട്ടേന്‍തിരിപ്പേന്‍ ശൈലി കഥകളിയില്‍ സന്നിവേശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിന് കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍ ദീപം തെളിയിച്ചു. കഥകളി ശരീര ഭാഷയിലെ ആദാനപ്രദാനങ്ങള്‍ എന്ന വിഷയത്തില്‍ കെ. ശശി പുത്തൂര്‍ സംസാരിച്ചു. കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍, കോട്ടക്കല്‍ ബാലനാരായണന്‍ എന്നിവര്‍ കഥകളി മുദ്രകള്‍ അവതരിപ്പിച്ചു. വിവേക്, ശ്രീലക്ഷ്മി എന്നിവര്‍ കളരി അഭ്യാസം നടത്തി. തെയ്യം അനുഷ്ഠാനത്തിന്റെ അരങ്ങ് എന്ന വിഷയത്തില്‍ അഴിക്കോട് ലക്ഷ്മണന്‍ പെരുവണ്ണാന്‍ സംസാരിച്ചു. തുടര്‍ന്ന് സന്താനഗോപാലം കഥകളി അരങ്ങേറി.

English summary
Kalarimaster became Kadhakali master in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X