ചാമുണ്ഡി കോട്ടം പെരുംകളിയാട്ടത്തിലെ അഗ്‌നിക്കോലധാരികള്‍ക്ക് പട്ടും വളയും സമ്മാനിച്ചു
വളപട്ടണം: അരനൂറ്റാണ്ടിനു ശേഷം കഴിഞ്ഞ ഏപ്രിലില്‍ നടന്ന ചിറക്കല്‍ കോവിലകം ചാമുണ്ഡി കോട്ടം പെരും കളിയാട്ടത്തില്‍ അഗ്നി തെയ്യങ്ങള്‍ കെട്ടിയാടിയ കോലധാരികള്‍ക്ക് പട്ടും വളയും പണിക്കര്‍സ്ഥാനവും നല്‍കിചിറക്കല്‍ കോലത്തിരി വലിയ രാജ ആദരിച്ചു .വിഷ്ണുമൂര്‍ത്തിയുടെ അഗ്നിക്കോലമായ തീച്ചാമുണ്ഡി കെട്ടിയാടിയ കോലപ്പെരുമലയ സ്ഥാനി കുടുംബത്തിലെ ചിറക്കല്‍ തട്ടകംജന്മാരി മുരളി പണിക്കര്‍ മകന്‍ ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാമിനുംഅഗ്നി ഘണ്ടാകര്‍ണന്‍ കോലധാരി പുഴാതി തട്ടകം സ്ഥാനിയായിരുന്ന കൃഷ്ണന്‍ പെരുമലയന്‍ മകന്‍ സന്തോഷിനുമാണ്
പട്ടും വളയും പണിക്കര്‍ സ്ഥാനവും നല്കി ഞായറാഴ്ച രാവിലെ കോലത്തിരി വലിയ രാജ ചിറക്കല്‍ ഉത്രട്ടാതി തിരുനാള്‍ സി.കെ.രാമവര്‍മ ആചാരപ്പെടുത്തിയത്. പട്ടും വളയും സമ്മാനിച്ച ശേഷം മൂന്നുതവണ കോലധാരിയുടെ പേരിനൊപ്പം -പണിക്കര്‍ - എന്ന ആചാര നാമംമൂന്നു തവണ വലിയരാജ വിളിച്ചപ്പോള്‍ ഭക്ത ജനക്കൂട്ടം അത്ഏറ്റുചൊല്ലി.ചാമുണ്ഡി കോട്ടം നടയിലെ ചടങ്ങിനു ശേഷം വാദ്യഘോഷത്തോടെചിറക്കല്‍ കോവിലകം മന്ത്രശാല വണക്കം നടത്തി.

കോലധാരികള്‍ വെറ്റില അടക്കയും ദക്ഷിണയും സമര്‍പ്പിച്ചു പുഴാതിപ്പെരുമലയ സ്ഥാനികന്‍ എ.വി.കുഞ്ഞിരാമപെരുമലയന്‍, നൂഞ്ഞേരി സ്ഥാനികന്‍ നൂഞ്ഞേരി രഞ്ജിത് മുതൂടന്‍, നാറാത്ത് ബാലകൃഷ്ണ പെരുമലയന്‍, കൊളച്ചേരി രാമന്‍ പണിക്കര്‍, അഴീക്കോട് സന്തോഷ് പണിക്കര്‍ ,കൊറ്റാളി എ.വി. ശ്രീകുമാര്‍ പണിക്കര്‍, തുടങ്ങി വിവിധ തട്ടകങ്ങളിലെ തെയ്യ സ്ഥാനികരും കോലധാരികളും കര്‍മ്മികളും തെയ്യ ആചാരപ്രകാരം ഇരുവരേയും അനുഗ്രഹിച്ചു. കെവി.സുമേഷ് എംഎല്‍എയടക്കമുള്ള ജനപ്രതിനിധികളും തെയ്യാ ചാര സ്ഥാനികരും ചടങ്ങിന് സാക്ഷികളായി.
തുടര്‍ന്നു ചാമുണ്ഡി കോട്ടം നടയില്‍നടന്ന അനുമോദന സമ്മേളനം ചിറക്കല്‍ കോലത്തിരി വലിയ രാജ ഉത്രട്ടാതി തിരുനാള്‍ സി.കെ.രാമവര്‍മ്മ അധ്യക്ഷതയില്‍കെ.വി.സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ ഹനുമല്‍ ഇന്റര്‍നാഷണല്‍ മിഷന്‍ സ്ഥാപകാധ്യക്ഷന്‍ സ്വാമി ഹനുമദ് സ്വരൂപാനന്ദ അനുഗ്രഹ ഭാഷണം നടത്തി.പെരും കളിയാട്ടം ജനറല്‍ കണ്‍വീനര്‍ സികെ സുരേഷ് വര്‍മ്മ കമ്മിറ്റി ഉപാധ്യക്ഷന്‍ യു.പി. സന്തോഷ് , വിവിധ സബ്കമ്മിറ്റി ഭാരവാഹികളായ കെ രഞ്ജിത്ത്,കെ.പി.ജയ ബാലന്‍ മാസ്റ്റര്‍, രവീന്ദ്രനാഥ് ചേലേരി,രാജന്‍ അഴീക്കോടന്‍,ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ചന്ദ്രമോഹന്‍ ,കൈരളി ബുക്സ് ചെയര്‍മാന്‍ മുരളി മോഹന്‍, സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടര്‍ ഡോ. സഞ്ജീവന്‍ അഴീക്കോട്, പുഴാതി ദേശ കൂട്ടായ്മ പ്രതിനിധി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications