Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന കലാകാരന്റെ ജീവനെടുക്കുന്നതു വരെ നാടിന് വേണ്ടി പോരാടും: കമൽ

കണ്ണൂർ: അവസാനത്തെ കലാകാരൻമാരുടെ ജീവൻ എടുക്കുന്നത് വരെ നാടിന് വേണ്ടി പോരാടുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ പറഞ്ഞു. ജില്ലാ ലൈബ്രറി അങ്കണത്തിൽ നടന്ന രാമചന്ദ്രബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമൽ.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച കലാകാരൻമാരുടെയും സിനിമാ പ്രവർത്തകരുടെയും മേലെ ആർഎസ്എസ് കുതിര കയറിയാൽ പേടിച്ച് പിൻവാങ്ങുന്നവരല്ല നമ്മൾ. ഇത്തരത്തിലുള്ള ഭീഷണി നേരിടുമ്പോഴാണ് രാമചന്ദ്രബാബുവിനെ പോലുള്ളവരുടെ പ്രസക്തി. ശക്തനായ മതേതരവാദിയായിരുന്നു അദ്ദേഹം. മലയാള ചലച്ചിത്ര കാലഘട്ടത്തിലെ വേറിട്ട അനുഭവമാണ് രാമചന്ദ്രബാബുവിന്റേത്. മലയാള സിനിമക്ക് ആധുനീക രൂപം നൽകുന്നതിലും ഛായഗ്രഹണ രംഗത്ത് കാലാനുസൃത മാറ്റം ഉണ്ടാക്കുന്നതിലും രാമചന്ദ്രബാബുവിന്റെ സംഭാവന പ്രധാനപ്പെട്ടതാണെന്നും കമൽ പറഞ്ഞു.

 kamal111-

മലബാർ ഫിലീം ഡയറക്ടേഴ്സ് ക്ലബ്ബ്, ലൈബ്രറി കൗൺസിൽ, ചലച്ചിത്ര അക്കാദമി മേഖലാ കേന്ദ്രം എന്നിവ സംഘടിപ്പിച്ച പരിപാടിയിൽ മലബാർ ഫിലീം ഡയരക്ടേഴ്സ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സംവിധായകൻ ഷെരീഫ് ഈസ, ഫിലീം ഫെഡറേഷൻ ഓഫ് ഇന്ത്യ റീജിനൽ കമ്മിറ്റി അംഗം സി മോഹനൻ എന്നിവർ സംസാരിച്ചു. പി കെ ബൈജു സ്വാഗതവും എം ബാലൻ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+