ബി.ജെ.പി ഭരണം നടത്തുന്നത് പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് : കാനം രാജേന്ദ്രന്‍
കണ്ണൂര്‍: ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യവും മറ്റ് ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയും ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പടുന്ന യാഥാര്‍ത്ഥ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പ്രദീപ് പുതുക്കുടി നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് ബിജെപിയുടെ നയങ്ങള്‍ക്കെതിരായി ഒരുമിച്ച് നില്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത.മോദി സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളല്ലാം സംഘടിച്ചെങ്കിലും 2019 ല്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഓരോ പ്രാദേശിക പാര്‍ട്ടികളും സംസ്ഥാന പാര്‍ട്ടികളും അവരുടെ താത്പര്യത്തിനനുസരിച്ച് നീങ്ങി.ഇത് തന്നെയാണ് ബിജെപിയുടെ വിജയം.പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചു കൊണ്ട് അവര്‍ ഭരണം നടത്തുന്നു.

പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും അധികാരത്തിലിരിക്കുന്നവരാണ് ബിജെപി.വൈവിധ്യങ്ങളിലെ ഏകത്വമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിസ്രോതസ്സ്.എന്നാല്‍ ആ ഐക്യം തകര്‍ക്കാന്‍ മതത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും പേരില്‍ ഒന്നിച്ചു നില്‍ക്കുന്ന മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നു.സ്വാതന്ത്ര്യം നേടിത്തരുന്നതിന് ഒരു പങ്കും വഹിക്കാത്ത പാര്‍ട്ടി, ചരിത്രം മാറ്റിയെഴുതാനുള്ള നീക്കം നടത്തുന്നു.
യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകലെയുള്ള ചരിത്രം തീര്‍ക്കുന്നു.നമ്മുടെ ചരിത്ര ഗവേഷണ കൗണ്‍സിലും അതു പോലുള്ള സ്ഥാപനങ്ങളയെല്ലാം ബിജെപിക്കാരെ കുത്തി നിറച്ച് കൊണ്ട് കേന്ദ്രം പുനഃസംഘടിപ്പിച്ചിക്കുകയാണ്.യഥാര്‍ത്ഥ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു നൂറ്റാണ്ട് നീണ്ടു നിന്ന സ്വാതന്ത്ര്യ സമരത്തില്‍ ഒരു നിഴല്‍ വീണ പങ്കാളിത്തം പോലും ബിജെപിക്ക് അവകാശപ്പെടാനില്ല. രാജ്യത്തിന്റെ വിഭജനത്തില്‍ സജീവ പങ്കാളികളായ ഇവര്‍,ദേശീയ പതാകയെ അംഗീകരിക്കാത്തവര്‍,
ഇന്ന് 20 കോടി ദേശീയ പതാക നിര്‍മ്മിച്ച് നല്‍കി കപട ദേശീയത പരത്താനുള്ള ശ്രമം നടത്തി. ക്ഷേമ രാഷ്ട്രം അല്ലെങ്കില്‍ മത നിരപേക്ഷ സങ്കല്പം എന്നതിനെ രാജ്യം ഒരിക്കലും എതിര്‍ത്തിരുന്നില്ല എന്നാല്‍ ആ സങ്കല്പം യൂറോപ്യന്‍ ധാരണകളാണെന്ന് പ്രചരിപ്പിക്കുന്നവരാണ് അധികാരത്തിലിരിക്കുന്നത്.മതനിരപേക്ഷ രാജ്യത്തിന്റെ അടിത്തറ മത രാഷ്ട്ര വാദത്തില്‍ കൊണ്ടെത്തിക്കാന്‍ ശ്രമിക്കുന്നവരാണ് രാജ്യത്തെ ഭരണാധികാരികള്‍.രാജ്യത്തെ കേവലം ഹിന്ദുത്വത്തിന് വഴിമാറ്റാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഫലമായി രാഷ്ട്രീയമായി മാത്രമല്ല സാമ്പത്തിക നയങ്ങള്‍ക്കും മാറ്റമുണ്ടാക്കി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ മന്‍മോഹന്‍ സിങ് ധനമന്ത്രിയായിരിക്കെയാണ് രാജ്യത്ത് സാമ്പത്തിക പരിഷ്‌കാരം കൊണ്ട് വന്നത്. അന്ന് ഈ സാമ്പത്തിക പരിഷ്‌ക്കാരം അപകടമാണെന്ന് നമ്മള്‍ ചൂണ്ടികാട്ടി.
ബിജെപി യും അന്ന് എതിര്‍ത്തു.പുത്തന്‍ സാമ്പത്തിക നയത്തില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കിലും അതിന്റെ വേഗത കുറഞ്ഞു.ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ അത് അതിശക്തമായി നടപ്പിലാക്കി തുടങ്ങി.സാമ്പത്തിക രംഗത്തും രാഷ്ട്രീയ രംഗത്തും കോര്‍പ്പറേറ്റ് താത്പര്യം സംരഷിക്കുന്നവരാണ് ബിജെപി. സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈ കടത്തി സംസ്ഥാനങ്ങളെ ദുര്‍ബലമാക്കി കേന്ദ്രം ശക്തമാകുന്ന തരത്തില്‍ മുന്നോട്ടു പോയി.സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര മൂലധന നിക്ഷേപത്തിന്റെ തുക ഉയര്‍ത്തണമെന്ന നിരന്തര ആവശ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല കുറക്കുകയും ചെയ്തു.ഇതോടെ സംസ്ഥാനങ്ങള്‍ ദാരിദ്ര്യ മനുഭവിക്കുകയും രൂപയുടെ മൂല്യം കുറയുകയും വന്‍ വിലക്കയറ്റം ഉണ്ടാകുകയും ചെയ്തു.2008 ല്‍ ലോകം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടന പിടിച്ചു നിന്നത് പൊതുമേഖാ സ്ഥാപനങ്ങള്‍ കാരണമാണ്.












Click it and Unblock the Notifications