കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ടങ്കാളിയില്‍ അനിശ്ചിതകാലസമരം തുടങ്ങി, എന്‍ഡോസള്‍ഫാന്‍ സമര നായിക ലീലാകുമാരിയമ്മ ഉദ്ഘാടനം ചെയ്തു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പയ്യന്നൂരിലെ കണ്ടങ്കാളിയില്‍ 86 ഏക്കര്‍ നെല്‍വയല്‍ നികത്തി പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. പയ്യന്നൂര്‍ തെക്കെ ബസാറിലുള്ള ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര നായിക ലീലാകുമാരിയമ്മ സമര ജ്വാല കൊളുത്തി ഉദ്ഘാടനം ചെയ്തു.

കുമ്മനത്തിന് രാഷ്ട്രീയ ചുംബനം; ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് സിഎസ് ചന്ദ്രികകുമ്മനത്തിന് രാഷ്ട്രീയ ചുംബനം; ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് സിഎസ് ചന്ദ്രിക

ഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നിന്ന് പ്രകടനമായാണ് സമര പ്രവര്‍ത്തകര്‍ സത്യഗ്രഹ വേദിയിലെത്തിയത്. തുടര്‍ന്ന് കവുങ്ങും ഓലയും ഉപയോഗിച്ച് സമരപ്പന്തല്‍ നിര്‍മ്മിച്ചു. കണ്ടങ്കാളിയിലെ വയല്‍ സംരക്ഷിക്കാന്‍ എന്തു വില കൊടുത്തും പോരാടണമെന്നും, വയലുകളും കുന്നുകളും പുഴകളും തെറ്റായ വികസനത്തെ ചെറുത്തു തോല്‍പ്പിച്ചില്ലെങ്കില്‍ പയ്യന്നൂരിന്റെ ഭാവി അപകടത്തിലാവുമെന്നും സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ലീലാകുമാരി അമ്മ പറഞ്ഞു.

kannur

കേരളം മുഴുവന്‍ ഈ സമരത്തോട് ഐക്യപ്പെടണമെന്നും, കണ്ടങ്കാളി വയല്‍ സമരത്തിന്റെ വിജയം സുനിശ്ചിതമാണെന്നും അവര്‍ പറഞ്ഞു. രാവിലെ നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശമായ കണ്ടങ്കാളി തലോത്ത് വയല്‍ സന്ദര്‍ശിച്ച ശേഷമാണ് അവര്‍ സമര വേദിയിലെത്തിയത്. സമരസമിതി ചെയര്‍മാന്‍ ടി പി പദ്മനാഭന്‍ അധ്യക്ഷനായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംഘടനാ പ്രതിനിധികളും സമരത്തെ അഭിവാദ്യം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് പി പി ദാമോദരന്‍, കൗണ്‍സിലര്‍ ഇ പി ശ്യാമള, ശ്രീലത ജഗദീശന്‍, എ കെ ഗോവിന്ദന്‍ (സര്‍വ്വോദയ മണ്ഡലം), അഡ്വ. ഡി കെ ഗോപിനാഥ് (കോണ്‍ഗ്രസ്), ലത്തീഫ് കോച്ചന്‍ (മുസ്ലീം ലീഗ്), മണിരാജ് വട്ടക്കൊവ്വല്‍, വിനോദ് കുമാര്‍ രാമന്തളി, എന്‍ കെ ഭാസ്‌കരന്‍, പപ്പന്‍ കുഞ്ഞിമംഗലം, അഡ്വ. ടി വി രാജേന്ദ്രന്‍, അഡ്വ. കസ്തൂരി ദേവന്‍, ഹരി ചക്കരക്കല്‍, പത്മനാഭന്‍ പി വി, നിശാന്ത് പരിയാരം, അപ്പുക്കുട്ടന്‍ കാരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അത്തായി ബാലന്‍, പത്മിനി കണ്ടങ്കാളി, മാടക്ക ജാനകി, എം. കമല, എന്‍ കെ ഭാസ്‌കരന്‍ കണ്ടങ്കാളി, ഗണേശന്‍ ടി പി, മഹേഷ് പോള, രാജഗോപാലന്‍, ലാലു തെക്കെ തലക്കല്‍ നേതൃത്വം നല്‍കി.

English summary
Kandankali Strike update
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X