കണ്ട്യന്‍ ഷിജുവധം: പ്രതികളായ സിപിഎം പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു
തലശേരി: ബി.ജെ.പി പ്രവര്‍ത്തകനായ മാലൂര്‍ തോലമ്പ്രയിലെ കണ്ട്യന്‍ ഷിജുവിനെ (24) വെട്ടി കൊലപ്പെടുത്തിയ കേസില്‍ എട്ട് സിപിഎം പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.വി. മൃദുലയുടേതാണ് വിധി.
കടയില്‍ പത്രം വായിക്കുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകനെ ജീപ്പിലെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. തോലമ്പ്രയിലെ അനിലാലയത്തില്‍ നെല്ലേരി അനീഷ്, കെ. പങ്കജാക്ഷന്‍, ആലക്കാടന്‍ ബിജു, ചെമ്മരത്തില്‍ മണി വിജേഷ്, പനിച്ചി സുധാകരന്‍, ചിറ്റാരിപ്പറമ്പ് കോട്ട സ്വദേശികളായ പൊങ്ങോളി ധനേഷ്, നെല്ലിക്ക മുകേഷ്, സജി നാലയത്തില്‍, കാരായി ബാബു എന്നീ സി.പി.എം പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. രണ്ടാം പ്രതി അശോകന്‍ ഇതിനിടെ മരിച്ചിരുന്നു.

2009 മാര്‍ച്ച് 4 ന് രാവിലെ ഏഴര മണിയോടെ ചെമ്മരത്തില്‍ പവിത്രന്റെ അനാദി കടയില്‍ നിന്നും പത്രം വായിച്ച് കൊണ്ടിരിക്കുകയായിരുന്ന കണ്ട്യന്‍ ഷിജുവിനെ പ്രതികള്‍ പിന്തുടര്‍ന്നെത്തി മാരകായുധങ്ങള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ചാത്തോത്ത് പവിത്രന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്.
കാര്യത്ത് രാജന്‍ , കുന്നുബ്രോന്‍ ദാമു, വട്ടപ്പാറ ലസന, പൊന്നന്‍ സജീവന്‍, അണ്ണേരി സതീഷ് ,പി.രാഹുല്‍, പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന പി.കുമാരന്‍, വില്ലേജ് ഓഫീസര്‍ കെ.മഹേഷ് കുമാര്‍, ഡോ.പി.പി പ്രേംനാഥ് ,ഡോ. ബാലാജി സക്കറിയ, ഫോറന്‍സിക് സര്‍ജന്‍ ഡോ.എസ്. കൃഷ്ണകുമാര്‍, പോലീസ് ഓഫീസര്‍മാരായ ചന്ദ്രന്‍, പി.തമ്പാന്‍, സി.രാജു, ഇബ്രാഹിം കുട്ടി, ടി.പി.ജേക്കബ്, പി. ശശികുമാര്‍ തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍.












Click it and Unblock the Notifications