കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണിച്ചാറിലെ ഉരുള്‍പ്പൊട്ടല്‍: പഠന റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമെന്ന് ദുരന്തനിവാരണ അതോറിറ്റി

Google Oneindia Malayalam News

കേളകം: കോളയാട് ബ്‌ളോക്ക് പഞ്ചായത്തിലെ കണിച്ചാര്‍ പഞ്ചായത്തില്‍ നടന്ന ഉരുള്‍ പൊട്ടലുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞില്ലെന്ന പഠന റിപ്പോര്‍ട്ട് തള്ളി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രംഗത്തു വന്നു. കുസാറ്റ് സര്‍വകലാശാലയിലെ ഒരു കാലാവസ്ഥാ നിരീക്ഷകന്‍ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം തയ്യാറാക്കിയ റിപോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും ഇങ്ങനെയൊരു പഠന റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് വിശദീകരണം.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രദേശത്തെ വിഷയങ്ങള്‍ ശ്രദ്ധിച്ചതെന്നു പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് വാര്‍ത്താ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ വിമര്‍ശിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടിനെതിരെ ദുരന്ത നിവാരണ അതോറിറ്റി തന്നെ ഇപ്പോള്‍ രംഗത്തുവന്നത്.

1

കണിച്ചാര്‍ പഞ്ചായത്തില്‍ നടന്ന ഉരുള്‍ പൊട്ടലുകള്‍ സംബന്ധിച്ച് കുസാറ്റ് സര്‍വകലാശാലയിലെ കാലാവസ്ഥാ നിരീക്ഷകനെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയോ, പഞ്ചായത്ത് കമ്മിറ്റിയോ എന്തെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ നടത്തുവാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. വാര്‍ത്തയില്‍ പരാമര്‍ശിച്ച കാലാവസ്ഥാ നിരീക്ഷകന്‍ നടത്തിയ ഒരു തരത്തിലുള്ള പ്രയോജനകരമായ പഠനങ്ങളും നല്‍കിയിട്ടില്ലെന്നാണ് അതോറിറ്റി പറയുന്നത്.

കുസാറ്റ് സര്‍വകലാശാലയുടെ സര്‍ക്കാര്‍ തലത്തില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുവാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് ഔദ്യോഗികമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നാളിതുവരെ ലഭ്യമാക്കിയിട്ടില്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന വിശദീകരണം. കണിച്ചാര്‍ പഞ്ചായത്ത് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും, തഹസില്‍ദാര്‍, സ്ഥലം വില്ലേജ് ഓഫീസര്‍, അഗ്‌നി രക്ഷാ സേന, പട്ടിക വര്‍ഗ്ഗ വകുപ്പ്, സിവില്‍ ഡിഫന്‍സ്, ദേശീയ ദുരന്ത പ്രതികരണ സേന എന്നീ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായ ആദ്യ ദിവസം മുതല്‍ പ്രദേശത്ത് ആവശ്യമായ ദുരിതാശ്വാസ സഹായം നല്‍കിയിട്ടുണ്ട്. ഈ കാര്യത്തില്‍ യാതൊരുവിധ പാളിച്ചകളും സംഭവിച്ചിട്ടില്ല..

തൊട്ടടുത്ത ദിവസം നടന്ന 'ജില്ലാ കളക്ടര്‍മാരുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തിര ഘട്ടങ്ങളില്‍ നടത്തുന്ന യോഗത്തില്‍' സ്ഥലം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ വിദഗ്ദ്ധര്‍ സന്ദര്‍ശിക്കണം എന്ന് ജില്ലാ കളക്ടര്‍ നേരിട്ട് ആവശ്യപ്പെടുകയും, സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ ആവശ്യം അംഗീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് ജില്ല കളക്ടര്‍ക്കും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും കത്ത് നല്കുകയും പ്രദേശത്ത് പൊതുവില്‍ ദുരന്ത പ്രതിരോധ ആസൂത്രണം നടത്തി ദീര്‍ഘകാല പരിഹാരം കണ്ടെത്തണം എന്നും ആവശ്യപ്പെട്ടു. മേല്‍ തീരുമാനങ്ങളും, ആവശ്യങ്ങളും പരിഗണിച്ചാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ വിദഗ്ദ്ധര്‍ സ്ഥലം സന്ദര്‍ശിച്ചത്. ഇനിയും ചില വിഷയ വിദഗ്ദ്ധര്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

English summary
kanichar landslide: study reports criticising govt system rejected by disaster management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X