കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം: കയ്യും കാലും അനക്കാനാവാതെ നിലത്തുകിടത്തി വെട്ടിക്കൊലപ്പെടുത്തി;മൊഴി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ സഹോദരിമാരുടെ നിർണായക മൊഴി പുറത്ത്. കയ്യും കാലും അനക്കാനാവാതെ നിലത്ത് കിടത്തിയ ശേഷമാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് സഹോദരിമാർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. എഎസ്പി രീഷ്മ രമേശന്റെ നേതൃത്വത്തിലാണ് ഫോണിൽ വിളിച്ച് മൊഴിയെടുത്തത്.

കോവിഡ് വര്‍ധിക്കുന്നു, കേരളത്തിലും അതിഥി തൊഴിലാളികള്‍ സുരക്ഷിതരല്ല, ആശങ്കപ്പെടേണ്ട കാര്യങ്ങള്‍ ഇവ!!കോവിഡ് വര്‍ധിക്കുന്നു, കേരളത്തിലും അതിഥി തൊഴിലാളികള്‍ സുരക്ഷിതരല്ല, ആശങ്കപ്പെടേണ്ട കാര്യങ്ങള്‍ ഇവ!!

ചുണ്ട വളവിലെത്തിയപ്പോൾ തങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന് പിന്നിൽ ബൈക്ക് വന്നിടിച്ചുവെന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ ഒരാൾ വീണു കിടക്കുന്നതായി കണ്ടു. ഇയാളെ എഴുന്നേൽപ്പിച്ച് വീട്ടുമതിലിൽ ഇരുത്തിയെങ്കിലും ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ തങ്ങൾ കാറിലേക്ക് തിരിച്ച് കയറി. എന്നാൽ ഇതിനിടെ സമീപത്തെ പറമ്പിൽ നിന്നും രണ്ട് പേർ ഓടിയെത്തിയെന്നും അതേ സമയം തന്നെ കണ്ണവം ഭാഗത്ത് നിന്ന് കാറിലും ഒരു സംഘമെത്തുകയും ചെയ്തു. കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ച സലാഹുദ്ദീനെ കാറിൽ നിന്ന് വലിച്ച് പുറത്തിട്ട് ആക്രമിക്കുകയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.

salahudhinsdpi-1

സലാഹുദ്ദീനെ കയ്യും കാലും പിടിച്ച് നിലത്ത് കിടത്തിയ ശേഷം അക്രമികൾ പിടിച്ച് വെട്ടുകയായിരുന്നുവെന്നും സഹോദരിമാർ പറയുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പ്രദേശവാസികളെയും സമീപത്തുള്ള കെട്ടിട നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുമുൾപ്പെടെ പത്തോളം പേരെ കണ്ണവം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. അതേ സമയം സലാഹുദ്ദീൻ കൊലചെയ്യപ്പെട്ട സ്ഥലത്ത് നിന്ന് വാച്ച് പ്രതികളിൽ ഒരാളുടേതാണന്ന് പോലീസ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

കേസിലെ പ്രതികളെന്ന് സംശയിക്കുന്നവർ കാർ വാടകടയ്ക്ക് എടുത്തവർ റെന്റ് എ കാർ വ്യവസ്ഥയിലാണന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. കോളയാട് ചോലയിലെ സജേഷ് എന്നയാളിൽ നിന്നാണ് വാഹനം വാടകയ്ക്ക് എടുത്തിട്ടുള്ളത്. സെപ്തംബർ രണ്ടിന് ഉച്ചയോടെയാണ് കണ്ണവം സ്വദേശികളാണെന്ന് പരിചയപ്പെടുത്തിയ രണ്ട് പേർ കാറിന് വേണ്ടി സമീപിക്കുന്നത്. പെണ്ണുകാണൽ ചടങ്ങിന് പോകുന്നതിനായി രണ്ടോ മൂന്നോ ദിവസത്തേക്ക് കാർ വേണമെന്നും ഇവർ പറഞ്ഞിരുന്നതായും വാഹനം വാടകയ്ക്ക് നൽകിയ സജേഷ് പറയുന്നു. എന്നാൽ പോലീസ് അന്വേഷിച്ചെത്തിയതോടെ മാത്രമാണ് കുറ്റകൃത്യത്തിന് വേണ്ടിയാണ് ഈ സംഘം കാർ വാടകയ്ക്ക് എടുത്തതെന്ന് ബോധ്യപ്പെടുന്നതെന്നാണ് വാഹനം വാടകയ്ക്ക് നൽകിയ സജേഷ് പറയുന്നത്.

English summary
Kannavam murder case: Police marked statement of Salahudhhin murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X