മാക്കുട്ടം ചുരം പാതയില്‍ കണ്ടെത്തിയത് കണ്ണവം സ്വദേശിനിയാണെന്ന് സ്ഥിരികരിക്കാനാവാതെ പൊലീസ്
കൂത്തുപറമ്പ് :കേരള -കര്‍ണാടക അന്തര്‍സംസ്ഥാന പാതയായ മാക്കൂട്ടം ചുരത്തിലെ പെരുമ്പാടിയില്‍ കൊല്ലപ്പെട്ടത് കണ്ണവം സ്വദേശിനിയായ യുവതിയാണെന്ന് സ്ഥിരീകരിക്കാതെ വീരാജ്‌പേട്ട പൊലിസ്. കണ്ണവം സ്വദേശിനിയായ യുവതിയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായിട്ടുണ്ടെങ്കിലും ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിത്തിട്ടില്ല. എന്നാല്‍ യുവതിയുടെ ഫോട്ടോയും മറ്റു വിവരങ്ങളും ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
മാക്കൂട്ടം ചുരം പാതയിലെ പനമ്പാടി വനമേഖലയിലെ കൊല്ലിയില്‍ മൂന്ന് അമേരിക്കന്‍ ട്രാവലര്‍ ബാഗിലാണ് അറുത്തു മുറിച്ചു കഷ്ണങ്ങളാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണവം തൊടീക്കളത്ത് ബാബുവിന്റെ ഭാര്യ രമ്യയുടെ മൃതദേഹമാണ് ഇതെന്നാണ് പൊലിസ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി കാണാതായ യുവതിയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളും തിരിച്ചറിയില്‍ രേഖകളും വീരാജ്‌പേട്ട പൊലീസ് പരിശോധിച്ചിട്ടുണ്ട്.

മാക്കൂട്ടം ചുരം പാതയില്‍ കൊല്ലപെട്ട യുവതിയുടെ പ്രായം 25 നും 30 നും മധ്യേയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് . കണ്ണവത്ത് കാണാതായ യുവതിക്ക് 31 വയസാണ് പ്രായം. ഇതും ഇവരെ കേന്ദ്രികരിച്ചുള്ള പൊലിസ് അന്വേഷണത്തിന് കാരണമായിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അടുത്ത പ്രദേശമാണ് കണ്ണവമെന്നതാണ് പൊലീസിന്റെ മറ്റൊരു സംശയത്തിന് കാരണം.
പ്രദേശത്ത് നിന്ന് കാണാതായ യുവതിയുടെ വീട്ടിലെത്തി വിരാജ് പേട്ട സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത് ഇതിന്റെ ഭാഗമായാണ് . മടിക്കേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറി യിലെത്തി യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ കണ്ടിരുന്നെങ്കിലും സ്ഥീരീകരിക്കാനായിരുന്നില്ല. പൂര്‍ണമായി അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നതാണ് കാരണം
യുവതികളെ കാണാതാ മറ്റുകേസുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ ദിവസത്തിന് മുന്‍പും പിന്‍പുമുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വീരാജ്‌പേട്ട പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. കേരളാ പൊലിസിന്റെ സഹായവും ഇതിനായി പൊലിസ് തേടിയിട്ടുണ്ട്.
ഇതിനിടെ ദിവസങ്ങള്‍ക്ക് മുന്‍പെ കണ്ണൂര്‍ ജില്ലയിലെ തന്നെ കണ്ണപുരം സ്വദേശിനിയെ കുറിച്ചും വീരാജ്‌പേട്ട പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനു സമാനമായി മടിക്കേരി സ്വദേശിനികളായ നാലു യുവതികളെ കുറിച്ചും അന്വേഷണം നടത്തിവരികയാണ്. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതിയെ കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും വീരാജ്‌പേട്ട പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications