Get Updates
Get notified of breaking news, exclusive insights, and must-see stories!

മാക്കൂട്ടം ചുരംപാതയില്‍ കാണാതായെന്നു സംശയിച്ച കണ്ണവം സ്വദേശിനിയെ പോലീസ് കണ്ടെത്തി

ഇരിട്ടി:മാക്കൂട്ടം ചുരം പാതയിലെ പനമ്പാടിയില്‍ യുവതിയെ അമേരിക്കന്‍ ട്രോളിബാഗില്‍ കഷ്ണങ്ങളാക്കി അറുത്തുമുറിച്ചു വനത്തിലെ കുഴിയില്‍ തളളിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി വീരാജ് പേട്ട പോലീസ്. കേരളത്തിലെ അതിര്‍ത്തിജില്ലകളിലെ പോലീസ സേനയുടെ സഹായത്തോടെയാണ് വീരാജ് പേട്ട പോലീസ് കേസ് അന്വേഷണം നടത്തിവരുന്നത്. എന്നാല്‍ പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന കണ്ണവത്ത് നിന്നും കാണാതായ യുവതിയെ പേരാവൂരില്‍ നിന്നും കണ്ടെത്തിയത് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്.

കണ്ണവം തൊടീക്കളം സ്വദേശിനി രമ്യയെ(31)യെയാണ് പേരാവൂര്‍ മുരിങ്ങോടിയിലെ കോളനിയില്‍ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെയാണ്ഇവരെ പൊലിസ് കണ്ടെത്തുന്നത് കഴിഞ്ഞ മൂന്ന് ആഴ്ചയായി ഭര്‍തൃമതിയായ രമ്യയെ കാണാതായിരുന്നു. തൊടീക്കുളം കോളനിയിലെ ബാബുവിന്റെ ഭാര്യയാണ് ഇവര്‍. മാക്കൂട്ടം ചുരം റോഡില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ തൊടീക്കളത്തെ ഈ യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. വീരാജ്പേട്ട പൊലിസെത്തി യുവതിയുടെ അമ്മയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടു പോവുകയും ചെയ്തിരുന്നു.

police-kannur

മാക്കൂട്ടത്ത് കൊല്ലപ്പെട്ട യുവതിരമ്യയാണോയെന്നു തിരിച്ചറിയുന്നതിനു വേണ്ടി മടിക്കേരി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലുളള മൃതദേഹം രമ്യയുടെമാതാവിനെ കാണിച്ചിരുന്നു.മൃതദേഹത്തില്‍ കണ്ടെത്തിയ ചൂരിദാര്‍ രമ്യയുടെതാണെന്ന് അറിയാനായിരുന്നു ഇവരെ മടിക്കേരിയിലെത്തിച്ചത്. എന്നാല്‍ ഇതുതന്റെ മകളുടെ വസ്ത്രമല്ലെന്നു അമ്മ പറഞ്ഞതോടെ കൊല്ലപ്പെട്ടത് രമ്യയാകാന്‍ സാധ്യതയില്ലെന്നു പ്രത്യേക അന്വേഷണ സംഘത്തിനു വ്യക്തമായിരുന്നു. എന്നാല്‍ അപ്പോഴും രമ്യയെവിടെയെന്ന ചോദ്യം ബാക്കിയായി. ഇതേ തുടര്‍ന്നാണ് ഇവരെ കണ്ടെത്താനായി കണ്ണവം പൊലിസ് തെരച്ചില്‍ ശക്തമാക്കിയത്. സോഷ്യല്‍മീഡിയയില്‍ ഇവരുടെ ചിത്രം വ്യാപകമായി പൊലിസ് പ്രചരിപ്പിച്ചിരുന്നു.

പേരാവൂരിലെ മുരിങ്ങേരിയിലെ കോളനിയില്‍ ഇവര്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തി കണ്ടുപിടിച്ചത്. കസ്റ്റഡിയിലെടുത്ത രമ്യയെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. രമ്യയെ നേരത്തെയും പലതവണ കാണാതായതായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. ഒന്നോ രണ്ടോ മാസത്തിന് ശേഷം ഇവര്‍ തനിയെ തിരിച്ചുവരാറാണ് പതിവ്. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്തുനിന്നും യുവതിയെ കാണാതായിട്ടുണ്ട്. ഇവരെ കുറിച്ചും പൊലിസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ബന്ധുക്കളില്‍ നിന്നും യുവതിയുടെ ഫോട്ടോയടക്കം ശേഖരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+