Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചിട്ടും മാറാത്ത ചുവപ്പുനാട; ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് കെഎംസി നമ്പര്‍ നല്‍കുന്നില്ലെന്ന് കുടുംബം

വളപട്ടണം: തൊഴില്‍ പീഡനത്തിനും അക്രമങ്ങള്‍ക്കും ഇരയായി ഒടുവില്‍ മരണം കീഴടക്കിയ ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് കോര്‍പ്പറേഷന്‍ നമ്പര്‍ നല്‍കുന്നില്ലെന്ന് പരാതി. കണ്ണൂര്‍ ആര്‍ടിഒ ഉണ്ണികൃഷ്ണനെതിരെയാണ് പരാതിയുയരുന്നത്. കഴിഞ്ഞ ജൂണില്‍ ചിത്രലേഖ നേരിട്ടാണ് നിലവിലുള്ള നമ്പര്‍ പുതിയ ഓട്ടോറിക്ഷക്ക് ലഭിക്കാനുള്ള അപേക്ഷ നല്‍കിയത്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ആര്‍ടിഒ ഇത് നിരസിക്കുകയായിരുന്നു.

ജൂണ്‍ 25 നാണ് കെഎല്‍ 13 എവി 0836 ഓട്ടോറിക്ഷക്ക് കെഎംസി നമ്പര്‍ മാറ്റി നല്‍കാന്‍ ചിത്രലേഖ അപേക്ഷ നല്‍കിയത്. നിലവില്‍ 2689, 2690 കെഎംസി നമ്പറുകള്‍ ചിത്രലേഖയുടെ ഓട്ടോകളുടേതാണ്. ഇതില്‍ കെഎല്‍ 13 എപി 740 ഓട്ടോറിക്ഷ കാട്ടാമ്പള്ളിയിലെ വീട്ടിനു മുന്നില്‍ വെച്ച് തീവെച്ച് നശിപ്പിക്കുകയായിരുന്നു. ഇതിപ്പോള്‍ വളപട്ടണം പൊലീസ് സ്റ്റേഷന്‍ വളപ്പിലാണുള്ളത്.

Chithralekha

മറ്റൊരു ഓട്ടോറിക്ഷ കെഎല്‍ 13 എക്‌സ് 7998 നമ്പര്‍ വീടു നിര്‍മാണത്തിന്റെ ആവശ്യത്തിനായി വില്‍ക്കുകയും ചെയ്തു. പുതിയ ഒട്ടോറിക്ഷക്കായി വിവിധ സംഘടനകളെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ ആം ആദ്മി പാര്‍ട്ടിയുടെ മഹിള വിഭാഗം വായ്പ പ്രകാരം പുതിയ ഓട്ടോറിക്ഷ ഇറക്കിക്കൊടുത്തു. ഡൗണ്‍ പേയ്‌മെന്റും വണ്ടിയിറങ്ങാനുള്ള ചെലവുമായി അര ലക്ഷത്തോളം രൂപ ഇവര്‍ നല്‍കി. എന്നാല്‍ മാസം 8100 രൂപ വായ്പയടക്കണം.

കഴിഞ്ഞ മാസം അഞ്ചിന് കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചിത്രലേഖ മരിച്ചു. മകള്‍ മേഘയുടെ പേരിലാണ് പുതിയ കെഎല്‍ 13 എവി 0836 ഓട്ടോറിക്ഷ. നിലവിലുള്ള കെഎംസി നമ്പറുകളിലൊന്ന് മാറ്റി നല്‍കുകയേ വേണ്ടതുള്ളൂവെന്നാണ് കുടുംബം പറയുന്നത്. ചിത്രലേഖയുടെ ഭര്‍ത്താവ് എം ശ്രീഷ്‌കാന്താണ് ഈ ഓട്ടോറിക്ഷ ഓടിക്കുന്നത്. കെഎംസി നമ്പറില്ലാത്തതിനാല്‍ കണ്ണൂര്‍ നഗരത്തിലെ സ്റ്റാന്റുകളില്‍ വെച്ച് ഓടിക്കാനാകുനില്ല.

ഇതു കൊണ്ടു തന്നെ വായ്പ തിരിച്ചടവ് മൂന്ന് മാസമായി മുടങ്ങിയിരിക്കുകയാണ്. മാത്രമല്ല ഏക വരുമാന മാര്‍ഗം നിലച്ചതിനാല്‍ കുഞ്ഞുങ്ങളടക്കമുള്ള കുടുംബം പട്ടിണിയിലാണ്. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ് കെഎംസി നമ്പര്‍ മാറ്റി നല്‍കാത്തതെന്ന് ശ്രീഷ്‌കാന്തും മേഘയും പറയുന്നു. ആറു മാസമായി ആര്‍ടിഒ ഓഫീസില്‍ കയറിയിറങ്ങുകയാണിവര്‍. ആര്‍ടിഒയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പരാജയപ്പെടുകയാണ്.

മരിച്ചിട്ടും ചിത്രലേഖയെ വെറുതെ വിടുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഓട്ടം പോകാതെ കാട്ടാമ്പള്ളിയിലെ വീട്ടില്‍ കയറ്റിയിട്ടിരിക്കുകയാണ് ഓട്ടോറിക്ഷ. പയ്യന്നൂര്‍ എടാട്ട് സിപിഎം പ്രവര്‍ത്തകരുടെ നിരന്തര അക്രമണത്തിനിരയാവുകയും ചെറുത്തു നില്‍പ്പിലൂടെ ശ്രദ്ധേയയാവുകയും ചെയ്ത ദളിത് സ്ത്രീയാണ് ചിത്രലേഖ. ഇവരുടെ ഓട്ടോറിക്ഷ പല തവണ ആക്രമിക്കപ്പെടുകയും തീവെക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനു ശേഷം ഇവര്‍ കാട്ടാമ്പള്ളിയിലേക്ക് സ്ഥലം മാറി വീടു നിര്‍മ്മിച്ചപ്പോള്‍ അവിടേയും ഓട്ടോറിക്ഷ അഗ്‌നിക്കിരയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+