• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഗവർണറെ വെല്ലുവിളിച്ച് സർവകലാശാല ആദ്യസെനറ്റ് യോഗം: പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയ്ക്ക് ഭീഷണി

  • By Desk

കണ്ണൂർ: കേരളാ ഗവർണർ ചാൻസലറായ കണ്ണൂർ സർവകലാശാല പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി ഗവർണറുടെ നിലപാടുകളെ പരസ്യമായി തള്ളി പറഞ്ഞു കൊണ്ടാണ് സെനറ്റ് യോഗം രംഗത്തുവന്നത്. നേരത്തെ ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സംസാരിക്കുന്നതിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.

വിവാഹം നിശ്ചയിച്ച യുവതി ആരുമറിയാതെ ഗൾഫിലേക്ക് മുങ്ങി: നാട്ടിലെത്തിക്കാൻ എംബസി യുടെ സഹായം തേടി പോലീസ്

ഇതോടെ ഗവർണരുടെ പരിപാടി തടസപ്പെട്ടു. തന്നെ വിളിച്ചു വരുത്തി സർവകലാശാല അധികൃതർ അപമാനിച്ചുവെന്നായിരുന്നു ഗവർണറുടെ പരാതി. ഇതിന് കണ്ണൂർ സർവകലാശാല വിസി പ്രൊട്ടോക്കോൾ ലംഘിച്ചുവെന്നും ആരോപണമുന്നയിച്ചിരുന്നു. ഈയൊരു സാഹചര്യം നിലനിൽക്കവെയാണ് വ്യാഴാഴ്ച ചേർന്ന കണ്ണൂർ സർവകലാശാല സെനറ്റ് യോഗം ഗവർണറുടെ നിലപാടിനെ പരസ്യമായി എതിർത്ത് രംഗത്തുവന്നത്.

ഇന്ത്യൻ ഭരണഘടനയ്ക്കും നാടിന്റെ മതനിരപേക്ഷതയ്ക്കും ഭീഷണിയായ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന്‌ കണ്ണൂർ സർവകലാശാല സെനറ്റ്‌ യോഗം ആവശ്യപ്പെട്ടു. മതനിരപേക്ഷ ഇന്ത്യയെ തകർത്ത്‌ മതാധിഷ്‌ഠിത രാഷ്‌ട്രമാക്കുകയാണ്‌ കേന്ദ്രസർക്കാർ. ഇതിനെതിരെ പ്രതിഷേധിച്ച ജെഎൻയു, ജാമിയ മിലിയ, അലിഗഡ് തുടങ്ങിയ സർവകലാശാലകളിലെ വിദ്യാർഥികൾക്കുനേരെ പൊലീസും സംഘപരിവാർ സംഘടനകളും നടത്തുന്ന ഗുണ്ടാരാജ് അവസാനിപ്പിക്കണമെന്നും സിൻഡിക്കറ്റ് അംഗം ബിജു കണ്ടക്കൈ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ചെറുശേരി ഓഡിറ്റോറിയത്തിൽ നടന്ന, പുനഃസംഘടിപ്പിക്കപ്പെട്ട സെനറ്റിന്റെ ആദ്യ യോഗത്തിൽ പൗരത്വ നിയമം സംബന്ധിച്ച ഏഴ്‌ അനൗദ്യോഗിക പ്രമേയങ്ങൾ ഉണ്ടായിരുന്നു. ഇതെല്ലാം ചേർത്ത്‌ ഔദ്യോഗിക പ്രമേയമായി അവതരിപ്പിക്കുകയായിരുന്നു. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവിന്ദ്രൻ അധ്യക്ഷനായി.

സംസ്കാരിക, നാടൻകലാ പഠനവിഭാഗം ചെയർ ആരംഭിക്കുക, സർവകലാശാലകളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ പ്രതിരോധിക്കുക, യൂണിവേഴ്‌സിറ്റി ആക്ട്, സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ്, വിവിധങ്ങളായ റെഗുലേഷൻസ് എന്നിവ കാലോചിതമായി പരിഷ്കരിക്കുക, ലിംഗവിവേചനം ഒഴിവാക്കി ഭാഷാപ്രയോഗം നവീകരിക്കുക, സർവകലാശാലയ്ക്ക്‌ കീഴിലെ ബിരുദാനന്തര ബിരുദ പ്രവേശന നടപടി ഏകീകരിക്കുക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് യുജിസി നൽകുന്ന ആനൂകൂല്യങ്ങൾ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ബാധിത വിദ്യാർഥികൾക്കും ലഭ്യമാക്കുന്നതിന്‌ നിയമ നടപടി സ്വീകരിക്കുക, നിലവിൽ അനുവദിച്ച 100 തസ്തികകൾക്കു പുറമെ ആവശ്യമായ അനധ്യാപക തസ്തികകളും അനുവദിക്കുക, 2013ന് മുമ്പുള്ള ബിരുദ ബാച്ചുകളിലെ വിദ്യാർഥികൾക്ക്‌ ഒരു മേഴ്സി ചാൻസുകൂടി നൽകുക എന്നീ പ്രമേങ്ങളും യോഗം അംഗീകരിച്ചു.

മഹാത്മാ ഗാന്ധിയുടെ 72ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് രണ്ടുമിനിറ്റ്‌ മൗനം ആചരിച്ചു. സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റിയിലേക്ക്‌ സെനറ്റ് പ്രതിനിധിയായി പി ജെ സാജുവിനെ തെരഞ്ഞെടുത്തു. സെനറ്റിനുകീഴിലെ വിവിധ ഉപസമിതികളും രൂപീകരിച്ചു. സർവകലാശാലയിൽ ഗവേഷണം ചെയ്യുന്നവർക്ക് ഗൈഡിന്റെ റിട്ടയർമെന്റിനുശേഷം അതേ ഗൈഡിനുകീഴിൽ ഗവേഷണം പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നിലവിലെ ഉത്തരവ് പുനഃപരിശോധിക്കാനുള്ള നടപടി സ്വീകരിക്കാൻ സെനറ്റംഗം ജോബി കെ ജോസ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചു. പ്രൊ–-വൈസ് ചാൻസലർ ഡോ. പി ടി രവീന്ദ്രൻ, രജിസ്ട്രാർ ഇൻ ചാർജ് ഇ വി പി മുഹമ്മദ്, സണ്ണി ജോസഫ്‌ എംഎൽഎ എന്നിവരും പങ്കെടുത്തു.

English summary
Kannur university challenges governor co ordinates first senate meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X