Get Updates
Get notified of breaking news, exclusive insights, and must-see stories!

ജല സംരക്ഷണത്തിനായി മട്ടന്നൂര്‍ നഗരസഭയിലെ 13 കുളങ്ങള്‍ നവീകരിക്കും

മട്ടന്നൂര്‍: ജലസംരക്ഷണത്തിനായി പതിമൂന്ന് കുളങ്ങള്‍ക്ക് പുതുജീവനേകി മട്ടന്നൂര്‍ നഗരസഭ. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2022- 2023 സാമ്പത്തിക വര്‍ഷത്തെ നഗര സഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളങ്ങളുടെ പുനരുജ്ജീവനം. 4.77 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. വര്‍ഷങ്ങളായി പരിപാലമില്ലാതെ കിടന്ന കുളങ്ങളാണ് നഗരസഭ ഏറ്റെടുത്ത് നവീകരിക്കുന്നത്.

കുളത്തിന്റെ വ്യാപ്തി കൂട്ടല്‍, പാര്‍ശ്വഭിത്തി നിര്‍മ്മാണം, പടവുകള്‍ കെട്ടല്‍, നടപ്പാത നിര്‍മ്മാണം എന്നിവയാണ് പ്രധാന പ്രവര്‍ത്തനം. മേറ്റടി കിളിയങ്ങാട് കുളം, മീത്തലെ വയല്‍ പെരിയച്ചൂര്‍ കുളം, നെല്ലൂന്നി വണ്ടിക്കുളം, അയ്യല്ലൂര്‍ കരൂഞ്ഞാല്‍ കുളം, കോളാരി കുളം, പഴശ്ശി വണ്ണാത്തിക്കുളം, കാര കുറവന്‍ കുളം എന്നിവയുടെ പ്രവൃത്തി പൂര്‍ത്തിയായി. കീച്ചേരി കുളം, കാര ചിറക്കര കുളം, കരേറ്റ ബാലന്‍ കുളം, പുലിപ്പശുക്കാവ് കുളം, കാര ചന്ദ്രാത്ത് കുളം, ഇല്ലംഭാഗം ഏലോട്ട് കുളം എന്നിവ പ്രവൃത്തിയുടെ വിവിധ ഘട്ടങ്ങളിലാണ്.

pond

നമ്പീശന്‍ കുളം, ചീങ്ങയില്‍ കുളം, കുട്ടിരാമന്‍ കുളം, പഴശ്ശി കോവിലകം കുളം എന്നിവയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. എം കെ നഗര്‍ കുളം നവീകരണത്തിന് പ്രൊപോസല്‍ വെച്ചിട്ടുണ്ട്. ഇവ കൂടി പൂര്‍ത്തിയായാല്‍ 18 കുളങ്ങളാണ് വീണ്ടെടുക്കുക. കുളം സംരക്ഷണത്തിലൂടെ ഭൂഗര്‍ഭ ജലത്തിന്റെ തോത് നിലനിര്‍ത്തുകയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയുമാണ് നഗരസഭ ലക്ഷ്യമിടുന്നത്.

നവീകരണത്തിന്റെ ഭാഗമായി കുളങ്ങള്‍ വറ്റിച്ചപ്പോള്‍ തന്നെ സമീപപ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് താഴ്ന്ന പ്രവണത ഉണ്ടായെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ഉപയോഗശൂന്യമായി കിടക്കുന്ന മറ്റ് കുളങ്ങള്‍ നവീകരിക്കണമെന്ന് വിവിധ വാര്‍ഡുകളില്‍ നിന്നും ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ഫണ്ട് ലഭ്യമാവുകയാണെങ്കില്‍ വരും കാലങ്ങളില്‍ അതു കൂടി പദ്ധതിയില്‍ പരിഗണിക്കും.

വേനല്‍ക്കാലത്ത് നഗരസഭയിലെ ചില പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥിതിയാണുള്ളത്. കുളം നവീകരണം പോലെയുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ഇതിന് വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+