Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ കവര്‍ന്ന കേസ്; 18-കാരന്‍ അറസ്റ്റില്‍

തലശേരി: പാനൂര്‍ പുത്തൂരില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ കൂടി പാനൂര്‍ പൊലിസ് കല്ലിക്കണ്ടിയില്‍ നിന്നും അറസ്റ്റു ചെയ്തു. 18 കാരനാണ് അറസ്റ്റിലായത്. പാനൂരിലെ ചില മേഖലകളിലെ ഗള്‍ഫുകാരുടെ കുടുംബവീടുകളില്‍ കുഴല്‍പ്പണം എത്തിക്കാന്‍ വരുന്നതിനിടെയായിരുന്നു അക്രമം.

മൊകേരി പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മന്‍സിലില്‍ അര്‍ഷാദിനെ അക്രമിച്ച് അഞ്ച് ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായത്. കല്ലിക്കണ്ടി ഈസ്റ്റ് പാറാട്ടെ കുനിയില്‍ ഹൗസില്‍ സയീഷ് ബാലനാണ് (18) പിടിയിലായത്. കേസന്വേഷിക്കുന്ന പാനൂര്‍ സിഐ എംപി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ നേരത്തെ ആറ് പേര്‍ അറസ്റ്റിലായിരുന്നു

kannur

സയീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കല്‍ പരിശോധനയും നടത്തി തലശേരി കോടതിയില്‍ ഹാജരാക്കി. കൊലപാതക കേസുകളിലടക്കം നിരവധി കേസുകളില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ ചമ്പാട് അരയാക്കൂലിലെ ജന്മീന്റവിട ബിജു, അരയാക്കൂലിലെ റനീഷ്, കുന്നോത്ത് പറമ്പിലെ നിഹാല്‍, പൊന്ന്യത്തെ ഷംഷീജ്, ചമ്പാട് സ്വദേശി കുനിയില്‍ കൊട്ടയോടന്‍ മായാവിയില്‍ ജോബിന്‍ ഭാസ്‌ക്കര്‍, കുന്നോത്ത് പറമ്പിലെ കുനിയില്‍ വിജേഷ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

എസ്‌ഐ സിസി ലതീഷ്, രാജീവന്‍ ഒതയോത്ത്, പൊലീസുകാരായ മിനീഷ്, നിഷാദ്, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ബിജുവിനെ കഴിഞ്ഞ ദിവസം തലശേരി സ്പെഷ്യല്‍ ജയിലിന് മുന്‍പില്‍ ജയില്‍ കിച്ചണ്‍ കരാറുകാരനെയും തലശേരി ടൗണ്‍ എഎസ്‌ഐയെയും ആക്രമിച്ചതിന് അറസ്റ്റു ചെയ്തിരുന്നു. ജയിലില്‍ കഴിയുന്ന കൂട്ടാളികളെ കാണാനെത്തിയപ്പോഴാണ് ഇയാള്‍ ജയിലിലെ കിച്ചണ്‍ കരാറുകാരന്‍ പ്രസാദിനെ അക്രമിച്ചത്.

മര്‍ദ്ദനമേറ്റ പ്രസാദ് തലശേരി ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ഓടിയെത്തി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് എഎസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് സബ് ജയിലിന് മുന്‍പിലെത്തിയത്. ബിജുവിനെ പിടികൂടാന്‍ ശ്രമിച്ച എഎസ്‌ഐക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ബിജുവിനെ തലശേരി കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+