Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 253 പേർ കൂടി രോഗമുക്തരായി: വൈറസ് രോഗത്തെ അതിജീവിച്ചവരിൽ വീടുകളിൽ നിന്ന് ചികിത്സ തേടിയവരും

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 253 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 7864 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 117 പേരും, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 59 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 29 പേരുമാണ് രോഗമുക്തരായത്. എം.ഐ.ടി ഡി.സി.ടി.സിയില്‍ നിന്ന് ഒമ്പത് പേരും മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് എട്ട് പേരും സ്പോര്‍ട്സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഏഴ് പേരും രോഗമുക്തരായിട്ടുണ്ട്.

സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി, നെട്ടൂര്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്നും ആറ് പേര്‍ വീതവും രോഗമുക്തരായിട്ടുണ്ട്. മിംസ് കണ്ണൂരില്‍ നിന്ന് നാല് പേരും പ്രീമെട്രിക് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്നും മൂന്ന് പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, ജിം കെയര്‍, ഗുരുവനം സി.എഫ്.എല്‍.ടി.സി കാസര്‍കോട്, എ.കെ.ജി ഹോസ്പിറ്റല്‍, പാലയാട് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.

corona4353

ഇതിനിടെ മാഹിക്കടുത്തെ അഴിയൂര്‍ ഹാജിയാര്‍ മദ്രസയില്‍ വെച്ച് നടത്തിയ 193 പേരുടെ ആന്റിജന്‍ ടെസ്റ്റില്‍ 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ പോസിറ്റീവായ ഏഴുപേര്‍ക്ക് തുടര്‍ പരിശോധനയില്‍ പോസിറ്റീവായി. ഹാര്‍ബര്‍ ഉള്‍പ്പെടുന്ന 12-ാം വാര്‍ഡില്‍ 14 പേര്‍ക്കും, 2, 15 വാര്‍ഡുകളില്‍ നാലുപേര്‍ക്ക് വീതവും 7, 13, 14, 18 വാര്‍ഡുകളില്‍ മൂന്ന് പേര്‍ക്ക് വീതവും, 5 ,10,11, വാര്‍ഡുകളില്‍ രണ്ടുപേര്‍ക്ക് വീതവും, 1, 8, 9, 17 വാര്‍ഡുകളില്‍ ഓരോ ആള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ കൊവിഡ് പോസിറ്റീവ് ആയവരില്‍ ഏഴുപേരില്‍ തുടര്‍ പരിശോധനയില്‍ പോസിറ്റീവായി തന്നെ തുടര്‍ന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് പഞ്ചായത്ത് മുഴുവനായും അടച്ചിട്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+