Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവ് നായ ആക്രമണം: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം, ഒമ്പത് വയസുകാരി അപകടനില തരണം ചെയ്തു

തലശ്ശേരി: ഒമ്പത് വയസുകാരിയ തെരുവ് നായ കടിച്ചു പരുക്കേല്‍പ്പിച്ച മുഴപ്പിലങ്ങാട് പഞ്ചായത്ത് പരിധിയില്‍ നിന്നും മുപ്പത്തിയൊന്ന് നായകളെ പിടികൂടി. മൂന്നാഴ്ച്ച മുന്‍പ് മുഴപ്പിലങ്ങാട് കെട്ടിനകത്തു നിന്നും തെരുവ് നായ്ക്കള്‍, കളിച്ചുകൊണ്ടിരുന്ന നിഹാല്‍ നൗഷാദെന്ന പതിനൊന്നു വയസുകാരനെ കടിച്ചു കൊന്നതിനു ശേഷമാണ് പഞ്ചായത്ത് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പടിയൂരിലുളള എബിസി അധികൃതരുടെ സഹായത്തോടെ തെരുവ് നായക്ക്ളെ വന്ധ്യംകരണ കേന്ദ്രത്തിലെത്തിച്ചത്.

ഇവയില്‍ പകുതിയെണ്ണത്തിന്റെ വന്ധ്യംകരണം പൂര്‍ത്തിയായതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വന്ധ്യംകരിച്ച തെരുവുനായ്ക്കളെ വീണ്ടും മുഴപ്പിലങ്ങാട് പഞ്ചായത്ത് പരിധിയില്‍ കൊണ്ടുവിടില്ലെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അതേസമയം ജാന്‍വിയെ ആക്രമിച്ചത് നിഹാലിനെ കടിച്ചുകൊന്ന അതേ തെരുവ് നായ്ക്കള്‍ തന്നെയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മറ്റ് തെരുവ് നായകളെ പിടികൂടിയെന്നു പറയുമ്പോഴും അക്രമകാരികളായ തെരുവ് നായകള്‍ ഇപ്പോഴും മുഴപ്പിലങ്ങാടു ഭാഗത്തു വിഹരിക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ ആശങ്ക.

DOGS

അക്രമികാരികളല്ലാത നായ്ക്കളെ മാത്രമാണ് പഞ്ചായത്ത് അധികൃതര്‍ പിടികൂടിയതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഇതിനിടെ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായയുടെ അക്രമത്തില്‍ ബാലികയ്ക്കു ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചു യുഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ഇതിനിടെ മുഴപ്പിലങ്ങാട് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജാന്‍വിയ എന്ന ഒന്‍പതുവയസുകാരി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ കാലിനും കൈക്കും തലയ്ക്കും ആഴത്തിലുളള മുറിവേറ്റിട്ടുണ്ട്. ഇത് സ്റ്റിച്ച് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.

ഇതുമൂലം അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലായതിനാല്‍ കുട്ടിയെ മൂന്ന് ദിവസം പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സന്ദര്‍ശകരെ ആരെയും അനുവദിക്കില്ല. തിങ്കളാഴ്ച്ച രാത്രിയാണ് ജാന്‍വിയയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+