Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവർണർക്ക് ഭരണഘടനാ പദവിയിലിരിക്കാനുള്ള അവകാശമില്ല: കെ.സുധാകരൻ

കണ്ണുർ: പിണറായി സർക്കാരിൻ്റെനിർബന്ധത്തിനു വഴങ്ങിയാണ് കണ്ണൂർ വി.സിയെ
നിയമിച്ചതെന്ന് ഏറ്റുപറഞ്} ഗവർണർ ആരിഫ് ഖാൻ നട്ടെല്ല് ഉണ്ടെങ്കിൽ താൻ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു തിരുത്തേണ്ടതാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി പറഞ്ഞു.കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ റോയൽ ഒമേർസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുധാകരൻ.

 sudhakaran-k-16471082

ഇത്രയും നാണം കെട്ട കഴിവുകെട്ട ഗതികെട്ട ഒരു ഗവർണറെ കേരളം മുമ്പ് കണ്ടിട്ടില്ലെന്നും
കെ സുധാകരൻ ആരോപിച്ചു.സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ അധികാരിക്ക് ആ ഭരണഘടന് പദവിയിൽ ഇരിക്കാൻ എന്ത് അർഹതയാണുള്ളതെന്ന് സ്വയം പരിശോധിക്കണം.പിണറായി വിജയൻ ഭരിക്കുമ്പോൾ എല്ലാം ഭരണത്തിന്റെ തണലിൽ തോന്നിയതുപോലെ നടക്കുകയാണ്.

ഇത്രയും നാണംകെട്ട ഒരു ഗവർണറെ മുൻപ് കേരളം കണ്ടിട്ടില്ലലോകത്തിന്റെ മുന്നിൽ വിസ്മയം ആയിരുന്ന നമ്മുടെ നാട് ഒന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. നമ്മുടെ മൂല്യങ്ങളെല്ലാം അന്യം നിൽക്കുന്ന സ്ഥിതിയാണുള്ളത്. ഒരു നാടിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

അധ്യാപകർക്ക് അധ്യാപനം നടത്താനുള്ള സാഹചര്യം പോലും സർവകലാശാലകളിൽ നിഷേധിക്കപ്പെടുന്നു. വിദ്യാഭ്യാസ രംഗത്ത് സ്വാതന്ത്ര്യമുണ്ടെങ്കിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. മുൻ കാലങ്ങളിൽ കേരളത്തിലെ കോളേജുകളിൽ ഉണ്ടായിരുന്ന സാഹചര്യവും സ്വാതന്ത്ര്യവും ഇന്ന് കോളേജുകളിൽ അധ്യാപനത്തിന് ഇല്ല .നമ്മുടെ കലാശാലകൾ രാഷ്ട്രീയത്തിനതീതമാവണം. സർവകലാശാലകൾ
പി എസ് സി , എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് തുടങ്ങി ഒന്നും സ്വതന്ത്രമല്ലാത്ത ഒരു കാലത്താണ് നാം പുലരുന്നത്

സ്വതന്ത്രമായി സർവകലാശാലകൾക്ക് നിലനിൽക്കാൻ ആവുമ്പോൾ മാത്രമേ നല്ലൊരു സമൂഹം ഉണ്ടാവുകയുള്ളൂ.പി എസ് സി നിയമന മടക്കം പാർട്ടി തന്നെ നടത്തുന്ന സ്ഥിതിയാണ്. സ്വന്തം ഭാര്യക്കും സഹോദരനും സഹോദരിക്കും ആയി ഉദ്യോഗം ലഭിക്കാൻ എന്തും ചെയ്യുന്ന ഭരണാധികാരികൾക്ക് ലജ്ജ ഇല്ലാത്ത സ്ഥിതിയാണ് വഴിവിട്ട മാർഗ്ഗങ്ങളിലൂടെ സ്വന്തം ഭാര്യക്ക് ജോലി വാങ്ങി കൊടുക്കുന്നവർക്ക് നാണമില്ലേയെന്ന ചോദ്യമാണ് ഉയരേണ്ടത്.

രാഷ്ട്രീയത്തിന്റെ വിലങ്ങുകൾ ഭേദിക്കാൻ അദ്ധ്യാപക സംഘടനകൾക്ക് കഴിയണമെന്നും സുധാകരൻ പറഞ്ഞു ക്യാംപസുകളിൽ എസ്.എഫ്.ഐയെന്ന പേരിൽ ഗുണ്ടാ പടയെ പോറ്റി വളർത്തുകയാണ് സി.പി.എം ചെയ്യുന്നത്.തിരുവനന്തപുരം ലോ കോളേജിൽ കെ.എസ്.യു വ നി താ പ്രവർത്തകരെ പോലും വലിച്ചിഴച്ചു അക്രമിക്കുന്ന ദൃശ്യത്തിൽ നിന്നും ഇതാണ് തെളിയുന്നതെന്നും കെ.സുധാകരൻ പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ യു. അബ്ദുൽസലാം അധ്യക്ഷതവഹിച്ചു സമ്മേളനത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദിഖ് ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഡിസിസി പ്രസിഡൻറ് അഡ്വക്കറ്റ് മാർട്ടിൻ ജോർജ് മുൻ വൈസ് ചാൻസലർ ഡോ ഖാദർ മാങ്ങാട് എം.എ.എച്ച് ഖാൻ , ഡോ ദിലീപ് കുമാർ ,പ്രേമചന്ദ്രൻ കീഴോത്ത് തുടങ്ങിയവർ പ്രസംഗിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+