കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയറ്ററിലെ ടാങ്ക് തകര്‍ന്നു; 4 പേര്‍ക്ക് പരിക്ക്
കണ്ണൂർ: മട്ടന്നൂരിൽ സിനിമാ തിയറ്ററിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് സിനിമ കാണുകയായിരുന്ന നാല് പേർക്ക് പരിക്കേറ്റു. തിയേറ്റർ ഹാളിന് മുകളിലുള്ള വാട്ടർ ടാങ്കാണ് തകർന്നത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം നടന്നത്. സീലിംഗിന് അടയിൽ കുടുങ്ങിയ സിനിമ കാണുകയായിരുന്ന ആളുകൾക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ നായാട്ടുപാറ കുന്നോത്ത് സ്വദേശി വിജിസ്‍ ( 30 ) , സുനിത്ത് നാരായണൻ ( 36 ), കൂത്തുപറമ്പ് സ്വദേശി ശരത്ത് ( 29 ), സുബിഷ ( 25 ) എന്നിവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Representative Image
തിയറ്ററിലെ പ്രധാന ഹാളിന് മുകൾ ഭാഗത്തുള്ള വാട്ടർ ടാങ്ക് തകർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. വലിയ സ്ലാബും കെട്ടിടാവശിഷ്ടങ്ങളും വെള്ളവും സിനിമ കണ്ടുകൊണ്ടിരുന്നവരുടെ മേലേയ്ക്ക് വീഴുകയായിരുന്നു. ദേഹത്ത് സ്ലാബ് പതിച്ചാണ് വിജിലിന് തലയ്ക്ക് ഉൾപ്പെട സാരമായ പരിക്കേറ്റത്. അപകടത്തെ തുടർന്ന് തിയറ്ററിലെത്തി നാട്ടുകാർ പ്രതിഷേധിച്ചു.












Click it and Unblock the Notifications