Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടന്നൂരിൽ 75 കാരിയ്ക്ക് പീഡനം: അതിക്രമിച്ച് കയറി മൂന്ന് തവണ പീഡിപ്പിച്ചു, പ്രതി റിമാൻഡിൽ

കണ്ണൂർ: 75കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ. സംഭവത്തിൽ മരുത സ്വദേശിയായ എ മനോഹരൻ(56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ചയാണ് 75 കാരി വീട്ടിൽ വെച്ച് പീഡിപ്പിക്കപ്പെടുന്നത്. പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിതയതായും ഇവർ പോലീസിന് സമർപ്പിച്ച പരാതിയിൽ പറയുവന്നു.

വീട്ടിൽ തനിച്ച് താമസിച്ച് വന്നിരുന്ന വയോധികയെ മൂന്ന് ദിവസങ്ങളിലായി പ്രതി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ശാരീരിക അസ്വസ്തകൾ അനുഭവപ്പെട്ടതോടെയാണ് പീഡിപ്പിക്കപ്പെട്ട വിവരം ബന്ധുക്കളും സന്നദ്ധ സംഘടനാ പ്രവർത്തകരും അറിയുന്നത്.

rape-15316

ബന്ധുക്കൾ, നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ പീഡനത്തിനിരയായ വയോധിക മട്ടന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. വൈദ്യപരിശോധന നടത്തി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചതോടെയാണ് നാട്ടുകാരുടെ കൂടി സഹായത്തോടെ പ്രതിയെ വലയിലാക്കുന്നത്. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയ റിമാൻഡ് ചെയ്യുകയായിരുന്നു. പോലീസിൽ പരാതി നൽകിയ ഇവർ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു. പീഡനത്തിരിനയായ വിവരം അറിയിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും മൊഴി രേഖപ്പെടുത്താൻ വൈകിയെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. ഇതിന് പുറമേ വീണ്ടും വൈദ്യപരിശോധന നടത്താൻ തന്നോട് ആവശ്യപ്പെട്ടതായും ഇവർ ആരോപിക്കുന്നുണ്ട്.

എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലും 75 കാരി പീഡനത്തിന് ഇരയായിരുന്നു. ആന്തരികാവയവങ്ങൾക്കും ഗുരുതര പരിക്കേറ്റതിന് പുറമേ ദേഹമാസകലം മുറിവുകളും ചതവുകളും ഉള്ളതായാണ് മെഡിക്കൽ ബുള്ളറ്റിൻ ബുള്ളറ്റിൻ പറയുന്നത്. പുകയിലയും ചായയും നൽകാമെന്ന് പറഞ്ഞ് വയോധികയെ കൂട്ടിക്കൊണ്ടുപോയ ശേഷം പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ശരീരമാസകലം മുറിവുകളുള്ള വയോധികയുടെ സ്വകാര്യഭാഗത്തും മുറിവേറ്റ പാടുകളുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+