ദമ്പതികള്‍ കാര്‍ കത്തി വെന്ത് മരിച്ചതിന് ഒരു വര്‍ഷം തികയും മുന്‍പെ മറ്റൊരു ദുരന്തം കൂടി
മയ്യില്‍: കണ്ണൂര്‍ ജില്ലയില്‍ ഓടുന്ന വാഹനം കത്തി യാത്രക്കാര്‍ വെന്തുമരിക്കുന്നത് ആവര്‍ത്തിക്കുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരം അപകടം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂര്‍ നഗരത്തിലെ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിന് ഗര്‍ഭിണി ഉള്‍പ്പെടെയുളള യാത്രക്കാരായ രണ്ട് പേര്‍ വെന്തു മരിച്ചിരുന്നു. കുറ്റിയാട്ടൂര്‍ സ്വദേശി റീഷ (31), ഭര്‍ത്താവ് പ്രജിത്ത് (42) എന്നിവരാണ് മരിച്ചത്.
ആറ് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. പ്രജിത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന നാല് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. റീഷയുടെ പിതാവ് വിശ്വനാഥന്‍, അമ്മ ശോഭന, ശോഭനയുടെ സഹോദരി സജ്ന, റീഷയുടെ മൂത്ത കുട്ടി 7 വയസുകാരി ശ്രീപാര്‍വതി എന്നിവരാണ് കാറിന് പിന്നിലുണ്ടായിരുന്നത്.

നിര്‍മാണ ജോലി കരാര്‍ ഏറ്റെടുത്ത് ചെയ്യുന്നയാളാണ് മരിച്ച പ്രജിത്ത്. പിന്‍സീറ്റിലുണ്ടായിരുന്നവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുന്നില്‍ നിന്ന് ആദ്യം പുക വരികയും പിന്നാലെ തീ പടരുകയുമായിരുന്നു. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ജില്ലാ ആശുപത്രിക്ക് 200 മീറ്റര്‍ അകലെ വെച്ച് കാറിന് തീപിടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കാറിന്റെ മുന്‍ സീറ്റിലായിരുന്നു റീഷയും ഭര്‍ത്താവും ഉണ്ടായിരുന്നത്. കാറിന് പെട്ടെന്ന് തീപിടിച്ചതിനാല്‍ ഡോറുകള്‍ ഉരുകി ലോക്കായി. അതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഇതാണ് വന്‍ദുരന്തത്തിന് ഇടയാക്കിയത്. ഇതിനുശേഷം നടന്ന ഫോറന്‍സിക് പരിശോധനയില്‍ വാഹനത്തില്‍ ഇന്ധനം കുപ്പിയിലാക്കി സൂക്ഷിച്ചതാവാം അപകടകാരണമായതെന്ന് കണ്ടെത്തിയിരുന്നു
കാറിന്റെ എക്സ്ട്രാ ഫിറ്റിങ്സും അപകടകാരണങ്ങളിലൊന്നായി ഫോറന്‍സിക് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുശേഷവും വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ആവര്‍ത്തിച്ചിരുന്നുവെങ്കിലും പല സ്ഥലങ്ങളില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications