തലശ്ശേരി കോടതിയിലെ ഏഴ് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു
കണ്ണൂർ: തലശ്ശേരി കോടതിയിലെ ഏഴ് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു.ഇതോടെ രോഗബാധിതരുടെ എണ്ണം എട്ടായി. തിരുവനന്തപുരം പബ്ലിക്ക് ഹെൽത്ത് ലാബിലെ പരിശോധനാ ഫലമാണ് പുറത്തുവന്നത്.
ഒരാഴ്ച മുമ്പാണ് തലശ്ശേരി ജില്ലാ കോടതിയിലെ ജഡ്ജിമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കും അടക്കം നൂറോളം പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടത്.ഒരാഴ്ച മുമ്പായിരുന്നു തലശ്ശേരി കോടതി ജീവനക്കാർക്കിടയിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

ശരീരത്തിൽ തടിപ്പ്, ക്ഷീണ, പനി തുടങ്ങിയവയും അനുഭവപ്പെട്ടിരുന്നു. രോഗബാധയെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ കോടതി അടച്ചിട്ടിരുന്നു, ഒരേ രോഗലക്ഷണം നൂറോളം പേർക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലർക്ക് അനുഭവപ്പെട്ടത്.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൽ പടർത്തുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസ് വ്യാപനത്തിന് പിന്നിൽ. വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൊതുക് നശീകരണം അടക്കമുള്ള നടപടികൾ ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications