കണ്ണൂരില്‍ 15 കാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; പ്രതിയെ തന്ത്രപരമായി കുടുക്കി പൊലീസ്
കണ്ണൂര്‍: കണ്ണൂരില്‍ 15 കാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു. ആയിക്കരയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചാണ് 15കാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി സ്വദേശി ഷെറീഫിനെ കസ്റ്റഡില്‍ എടുത്തതായി പൊലീസ് അറിയിച്ചു. അയല്‍വാസിയായ റഷാദ് വഴിയാണ് കുട്ടി കഞ്ചാവ് മാഫിയ സംഘത്തിന്റെ വലയില്‍പ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
കൊവിഡ് സമയത്ത് കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ റഷാദ് ഉപയോഗിച്ചിരുന്നു. ഇയാള്‍ ഈ നമ്പര്‍ ആയിക്കരയിലെ ഒരാള്‍ക്ക് കൈമാറിയിരുന്നു. ഇങ്ങനെയാണ് കുട്ടി ഇവരുടെ കെണിയില്‍പ്പെടുന്നത്. രണ്ട് പേരും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറയുന്നു.

കഞ്ചാവ് ബീഡി നല്‍കി കുട്ടിയെ ആയിക്കരയിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇത് തുടര്‍ന്നതോടെയാണ് കുട്ടി വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ അമ്മവന്മാരും പൊലീസും കുട്ടിയെ ഉപയോഗിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കുട്ടിയെ കൊണ്ട് തന്നെ സംഘത്തിലെ ആളുകളെ വിളിപ്പിക്കുകയായിരുന്നു. ഇയാള്‍ മുറിയുടെ അകത്ത് കയറിയതോടെ വാതില്‍ പൊളിച്ച് പിടികൂടുകയായിരുന്നു. അയല്‍വാസിയായ റഷാദ് ഇപ്പോള്‍ ഒളിവിലാണ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ലഹരി വേട്ട ശക്തമായി നടക്കുകയാണ്. വലിയ തോതില്‍ ലഹരി കടത്തുന്ന ഒട്ടേറെ സംഘത്തെ എക്‌സൈസും പൊലീസും ചേര്‍ന്ന് പിടികൂടുന്നുണ്ട്. കഴിഞ്ഞ ദിവസം കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് പ്രതാപിന്റെ നേതൃത്വത്തില്‍ അടിവാടു കൃഷി ഭവന്റെ സമീപം വച്ചു ബൈക്കില്‍ വന്ന അസം നാഘോന്‍ സ്വദേശി ഹഫീസുള്‍ ഇസ്ലാമിനെ(23 വയസ്സ് ) കഞ്ചാവുമായി പിടികൂടി.
ഇയാളുടെ കൈവശം ഉദ്ദേശം 3.3 കിലോ കഞ്ചാവ് ഉണ്ടായിരുന്നു. അടിവാട് ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവ് വില്പന നടക്കുന്നതായ രഹസ്യ വിവരം കിട്ടിയതിനെത്തുടര്‍ന്ന് നടത്തിയ പട്രോളിംഗിലാണ് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടു വരികയായിരുന്ന കഞ്ചാവ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാളുടെ കൂട്ടാളി റായല്‍നെയും പിന്നീട് പെരുമ്പാവൂര്‍ പോഞ്ജശ്ശേരിയില്‍ നിന്നും എക്‌സൈസ് പിടികൂടി.












Click it and Unblock the Notifications