വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
യുവതിയെ പയ്യന്നൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവതി വിവരം വീട്ടുകാരോട് പറയുകയായിരുന്നു.

പയ്യന്നൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോഡ്ജിലെത്തിച്ചു പീഡനത്തിനിരയാക്കിയ സ്വകാര്യബസ് ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. പയ്യന്നൂര്‍ എടാട്ട് സ്വദേശിയായ സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരെയാണ് ഈ കേസെടുത്തത്. ആലക്കോട് ഉദയഗിരിക്ക് സമീപത്തെ ഭര്‍തൃമതിയായ 26-വയസുകാരിയുടെ പരാതിയിലാണ് കേസെടുത്തത്.
സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ 26- വയസുകാരിയെയാണ് യുവാവ് വിവാഹ വാഗ്ദ്ധാനം നല്‍കി പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന്‍ റോഡിലെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.
മൊബൈല്‍ ഫോണ്‍ ചാറ്റിങിലൂടെ പരിചയപ്പെട്ട യുവതിയെ പ്രലോഭിപ്പിച്ചു വിവാഹവാഗ്ദ്ധാനം നല്‍കിയ യുവാവ് പിന്നീട് യുവതിയെ പയ്യന്നൂരിലെ ലോഡ്ജിലെത്തിച്ച് പകല്‍ സമയം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവതി വിവരം വീട്ടുകാരോട് പറയുകയും ആലക്കോട് പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവം നടന്നത് പയ്യന്നൂരിലായതിനാല്‍ കേസ് പിന്നീട് പയ്യന്നൂര്‍ പൊലിസിന് കൈമാറുകയായിരുന്നു. പൊലിസ് ഇന്‍സ്പെക്ടര്‍ േേമഹഷ് കെ.നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. സംഭവത്തിനു ശേഷം കുറ്റാരോപിതനായ ബസ് ജീവനക്കാന്‍ ഒളിവിലാണ് ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നു പൊലിസ് അറിയിച്ചു.












Click it and Unblock the Notifications