എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വെച്ച് 15 കാരനെ പീഡിപ്പിക്കാന്‍ ജീവനക്കാരന്റെ ശ്രമം; പൊലീസ് കേസ്
കണ്ണൂര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി. ഇക്കഴിഞ്ഞ അഞ്ചാം തിയതിയാണ് സംഭവം. 15 വയസുള്ള ആണ്‍കുട്ടിയെ വിമാനത്തിലെ എയര്‍ക്രൂവായ പ്രസാദ് എന്ന ജീവനക്കാരന്‍ പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വെച്ചായിരുന്നു പീഡന ശ്രമം. കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ പ്രസാദ് സ്പര്‍ശിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പ്രസാദിന് എതിരെ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തിട്ടുണ്ട്. മുംബൈ സ്വദേശിയാണ് പ്രസാദ്.

കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്. പ്രസാദിനെ ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുമെന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കും.
മസ്‌കറ്റില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച് വരുന്ന കണ്ണൂര്‍ സ്വദേശിയായ 15 കാരനാണ് വിമാനത്തില്‍ വെച്ച് പീഡനത്തിന് ഇരയായത്. വിമാനമിറങ്ങിയ ശേഷം കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.
ഡ്രെസ് ഏതായാലും സൗന്ദര്യത്തിന്റെ പര്യായം... അതാണ് പ്രിയാമണി












Click it and Unblock the Notifications