Get Updates
Get notified of breaking news, exclusive insights, and must-see stories!

തളിപറമ്പില്‍ പിതാവ് മുറിച്ച കവുങ്ങ് മുറിഞ്ഞുവീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു

തളിപറമ്പ്: തളിപറമ്പ് ഏര്യത്ത് പിതാവ്മുറിച്ച കവുങ്ങ് വീണു ഒന്‍പതുവയസുകാരനായ മകന്‍ മരിച്ചു. ഏര്യം വലിയപളളിക്ക്‌സമീപത്തെ കല്ലടത്ത് നാസര്‍-ജുബൈരിയ ദമ്പതികളുടെ മകന്‍ പി. എം മുഹമ്മദ് ജുബൈറാണ് മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

വീടിന്മുന്‍പില്‍ അപകടകരമായ വിധത്തില്‍ നില്‍ക്കുന്ന കവുങ്ങ് നാസര്‍ മുറിച്ചപ്പോള്‍ വീടിന് നേര്‍ക്ക് വീഴുകയായിരുന്നു. മുറ്റത്ത് നില്‍ക്കുകയായിരുന്ന ജുബൈര്‍ ഓടിമാറുവാന്‍ ശ്രമിക്കുന്നതിനിടെ കവുങ്ങ് മുറിഞ്ഞ് തലയില്‍ വീഴുകയായിരുന്നു. പരുക്കേറ്റ ജുബൈറിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി ഏഴരയോടെ മരണമടയുകയായിരുന്നു. സഹോദരങ്ങള്‍: നാജ, മുഹമ്മദ് നജീഹ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

knr death nn

ഇതിനിടെ കണ്ണൂരില്‍ റോഡരികിലെ മരങ്ങള്‍ കടപുഴകി വീഴുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നുണ്ട്. കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചതോടെ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലും ദേശീയ പാതയിലുമുളള കൂറ്റന്‍മരങ്ങളാണ് റോഡിലേക്ക് വീഴുന്നത്. ചുഴലിക്കാറ്റിലാണ് മരങ്ങള്‍ കടപുഴകുന്നത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് കണ്ണൂര്‍- കാസര്‍കോട് ദേശീയപാതയിലെ പളളിക്കുന്നില്‍ വന്‍മരം കടപുഴകി റോഡിലേക്ക് വീണതുകാരണം ഗതാഗത തടസമുണ്ടാക്കി. കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് മരം മുറിച്ചു മാറ്റിഗതാഗതം പുന:സ്ഥാപിച്ചത്. അഴീക്കോട് എം. എല്‍. എ കെവി സുമേഷ്,റവന്യു, പൊലിസ് ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.


തലനാരിഴയ്ക്കാണ് ഇവിടെ വന്‍ദുരന്തമൊഴിവായത്. മരം കടപുഴകി വീഴുമ്പോള്‍ ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇതിലൂടെ കടന്നു പോയിരുന്നുവെങ്കിലും പരുക്കേറ്റിട്ടില്ല. കഴിഞ്ഞ നാലുദിവസമായി കനത്ത മഴയാണ്

കണ്ണൂരില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മഴയോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റില്‍ കണ്ണൂര്‍ നഗരത്തിലെ പ്‌ളാസയില്‍ തണല്‍ മരം കടപുഴകി വീണിരുന്നു. രണ്ടുകാറുകളും ഓട്ടോറിക്ഷയും തകര്‍ന്നു. യാത്രക്കാരായ രണ്ടു പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. മരം വീണവാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

ഫയര്‍ഫോഴ്‌സെത്തിയാണ് മരം മുറിച്ചു നീക്കിയത്. റോഡുവികസനത്തിന്റെ ഭാഗമായി മരങ്ങളുടെ അടിവേരറുത്തതാണ് കാലവര്‍ഷത്തില്‍ മരങ്ങള്‍ കടപുഴകാനിടയാക്കിയത്. ഒപ്റ്റിക്കല്‍ ഫെബര്‍, കുടിവെളള വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് കുഴിയെടുത്തതും അപകടകാരണമായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+