Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓടിക്കൊണ്ടിരുന്ന കുഴല്‍കിണര്‍ ലോറി കത്തിനശിച്ചു; അരക്കോടിയുടെ നഷ്ടം

ആലക്കോട്: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ പളളിത്തട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന കുഴല്‍കിണര്‍ ലോറി കത്തിനശിച്ചു. ചെമ്പന്തൊട്ടി - നടുവില്‍ റോഡില്‍ പളളിത്തട്ടില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നിടിയേങ്ങയില്‍ കുഴല്‍ കിണറിന്റെ പണി കഴിഞ്ഞ് കമ്പല്ലൂരിലേക്ക് മടങ്ങുകയായിരുന്ന സ്വരാജ് മസ്ദ ലോറിയാണ് പൂര്‍ണമായും കത്തിനശിച്ചത്.

കമ്പല്ലൂരിലെ എംവിജെ ബോര്‍വെല്‍സ് ഉടമ സോജന് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന ലോറിക്കാണ് തീപിടിച്ചത്. ലോറിയില്‍ ഉണ്ടായിരുന്ന പുതിയ കംപ്രഷര്‍ ഉള്‍പ്പെടെയാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്. തളിപറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് അഗ്‌നിശമന സേന എത്തിയാണ് തീകെടുത്തിയത്.

KANNUR

തീപിടിത്തമുണ്ടായ സ്ഥലത്തിന് സമീപത്തെ മണിയം കുന്നേല്‍ മാത്യുവിന്റെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട ഇയോണ്‍ കാറിന്റെ പെയിന്റ് കനത്ത ചൂടില്‍ ഉരുകി നശിച്ചു. കംപ്രഷറിന്റെ ഭാഗത്തു നിന്നും പുകയും പൊട്ടലും ഉണ്ടായതോടെയാണ് തീപിടിച്ചത്. ലോറിയില്‍ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ മുത്തുവും സഹായിയും പെട്ടെന്ന് ഓടിരക്ഷപ്പെട്ടതിനാല്‍ മാത്രമാണ് രക്ഷപ്പെട്ടത്.

ഡീസല്‍ ടാങ്കും കംപ്രഷറും പൊട്ടിത്തെറിച്ചു വലിയ ദുരന്തമുണ്ടാവുന്നത് തടയാന്‍ അഗ്നിശമന സേനയുടെ ഇടപെടലിന് സാധിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ സിവി ബാലചന്ദ്രന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ ടി വിജയ്, വിപിന്‍, അര്‍ജുന്‍, ബിജു, അഭിനേഷ്, ഷജില്‍ കുമാര്‍, ഹോംഗാര്‍ഡുകളായ ജയന്‍, സജീന്ദ്രന്‍, ഭാസ്‌കരന്‍ എന്നിവരും പങ്കെടുത്തു.

തീപിടിത്തത്തില്‍ അരക്കോടിയുടെ നഷ്ടമുണ്ടായതായി ഉടമ ആലക്കോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+