കാഴ്ചകൾ കാണാനും അറിയാനും ഉവർ; മയ്യിലിൽ ഉത്തരഖാണ്ഡില്‍ നിന്നുള്ള സംഘമെത്തി
കണ്ണൂർ: മയ്യിലിലെ കര്‍ഷക കൂട്ടായ്മ നൂതന മാര്‍ഗത്തിലൂടെ മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്നതറിയാന്‍ ഉത്തരഖാണ്ഡില്‍ നിന്നുള്ള സംഘമെത്തി. മയ്യില്‍ റൈസ് പ്രൊഡ്യൂസേഴ്‌സ് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പാദനവും കൃഷിയിലെ ആധുനിക വല്‍ക്കരണവും അറിയാനാണ് ഉത്തരഖാണ്ഡിലെ കര്‍ഷക വികസന സമിതി പ്രവര്‍ത്തനായ മായനെജി എത്തിയത്. 23 പേര്‍ ഒപ്പം ഉണ്ടായിരുന്നു. ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ സംഘം മയ്യിലില്‍സന്ദര്‍ശനം നടത്തിയിരുന്നു.
മയ്യില്‍റൈസ് പ്രൊഡ്യൂസേഴ്‌സ് കമ്പിനിയുടെ അരി, പുട്ടുപ്പൊടി, വെളിച്ചെണ്ണ നിര്‍മാണ സംരഭങ്ങളും കൊയ്ത്തുയന്ത്രങ്ങളും ആധുനിക ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു നടത്തുന്ന കീടനാശിനി പ്രയോഗം നടത്തുന്ന രീതികളും ഇതരസംസ്ഥാന സംഘം ചോദിച്ചറിഞ്ഞു. ഉത്തരഖാണ്ഡില്‍ പ്രധാനമായും കര്‍ഷകര്‍ വെജിറ്റബിള്‍സാണ് ഉപയോഗിക്കുന്നത്. ഉള്ളി മുഖ്യകൃഷികളിലൊന്നാണ്.

എന്നാല്‍ പച്ചക്കറി, പഴവര്‍ഗങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നുംമൂല്യവര്‍ധിത ഉല്‍പന്നങ്ങളോ ആധുനികവല്‍ക്കരണവും അവിടെ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ മയ്യില്‍ റൈസ് പ്രൊഡ്യൂസേഴ്‌സ് പോലുള്ള ചെറുകിട കര്‍ഷകകൂട്ടായ്മകള്‍ കര്‍ഷകന് സാമ്പത്തിക പിന്‍തുണയും കൃഷി ആധുനികവല്‍ക്കരിക്കാനുള്ള വഴികാട്ടിയുമാണെന്നാണ് ഉത്തരഖാണ്ഡ് സംഘം പറയുന്നത്.
നേരത്തെ കൊട്ടിയൂരിലും സംഘംപരിശോധന നടത്തിയിരുന്നു. ഇന്ന് പട്ടുവത്തും പര്യടനം നടത്തും. മയ്യിലിലെത്തിയ സംഘത്തെ മയ്യില്‍ റൈസ് പ്രൊഡ്യുസേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ടി.കെ ബാലകൃഷ്ണന്‍, ഡയറക്ടര്‍ കെ.കെ രാമചന്ദ്രന്‍, പഞ്ചായത്ത് പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.












Click it and Unblock the Notifications