കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ പത്തുലക്ഷത്തിന്റെ എം.ഡി. എം. എയുമായി യുവാക്കള്‍ അറസ്റ്റില്‍

Google Oneindia Malayalam News

ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ സിന്തറ്റിക്ക് മയക്കുമരുന്ന് ശേഖരവുമായി യുവാക്കള്‍ പിടിയില്‍.കൂട്ടുപുഴയില്‍ പൊലിസ് നടത്തിയ എം.ഡി. എ വേട്ടയില്‍ ഇരിട്ടിക്കടുത്തെ ഉളിയില്‍ സ്വദേശികളായ യുവാക്കളാണ് കാറില്‍ കടത്തവെ മയക്കുമരുന്നുമായി കുടുങ്ങിയത്.

കണ്ണൂര്‍ റൂറല്‍ പൊലിസ് പരിധിയിലാണ് മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിലായത്. ഇരിട്ടി കൂട്ടുപുഴ പാലത്തിനു സമീപത്തുവച്ചു നടത്തിയ വാഹനപരിശോധനയിലാണ് ഇന്ന് പുലര്‍ച്ചെ വിപണിയിില്‍ പത്തുലക്ഷം രൂപ വിലവരുന്ന 300ഗ്രാം എം.ഡി. എയുമായി യുവാക്കള്‍ പിടിയിലായത്.

Arrest new

മട്ടന്നൂരിനടുത്തെ ഉളിയില്‍ കുന്നിന്‍ കീഴില്‍ സഹാഗറില്‍ എസ്.എം ജസീര്‍(42) നരയന്‍പാറ പി.കെ ഹൗസില്‍ ഷമീര്‍(39) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പൊലിസ് നിയന്ത്രണത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും(ഡാന്‍സെഫ്) ഇരിട്ടി പൊലിസും ചേര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡില്‍ കണ്ടെത്തിയത്. ഇവര്‍ ബംഗ്‌ളൂരില്‍ നിന്നും മാരകമയക്കുമരുന്നായ എം. ഡി. എം. എ വാങ്ങി കണ്ണൂര്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ വില്‍പനയ്ക്കായി കൊണ്ടുവരികെയാണ് പിടിയിലായത്.

പ്രതികള്‍മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഹുണ്ടായി ക്രറ്റ കാറും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ എം. ഡി. എം. എയുടെ മൊത്തവിതരണക്കാരനാണ് അറസ്റ്റിലായ ജാസിറെന്നാണ് പൊലിസ് നല്‍കുന്ന വിവരം.പ്രതികളെ വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും.

പ്രതികളായ രണ്ടുപേരും ചേര്‍ന്ന് ബംഗ്‌ളൂരിലുളള നൈജീരിയക്കാരില്‍ നിന്നും എം.ഡി. എം. എ നേരിട്ടുവാങ്ങി കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടെയിലും യുവാക്കള്‍ക്കിടെയിലും വിതരണം ചെയ്തുവരികയായിരുന്നു. ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതിന്റെ സൂചനകള്‍ ലഭിച്ച ഡാന്‍സെഫ് കഴിഞ്ഞ ഒരുമാസമായി പ്രതികളെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.കണ്ണൂരില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തോടൊപ്പം അതിര്‍ത്തി കടന്നു മയക്കുമരുന്നെത്തുന്നതിനെതിരെ പൊലിസും എക്‌സൈസും ഡാന്‍സെഫും റെയ്ഡും ശക്തമാക്കിയിരിക്കുകയാണ്.

ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ തുടങ്ങാനിരിക്കെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സ്‌പെഷ്യല്‍ ഡ്രൈവുകള്‍ നടത്താന്‍ എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്. തലശേരിയില്‍ ലഹരിമാഫിയ നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍സി.പി. എമ്മിന്റെ നേതൃത്വത്തില്‍ തലശേരിയില്‍ ജനജാഗ്രതാ സദസ് ഉള്‍പ്പെടെയുള്ളവ സംഘടിപ്പിച്ചിരുന്നു.

English summary
Kannur: A young man was arrested at Koottupuzha check post with MD worth Rs 10 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X