Get Updates
Get notified of breaking news, exclusive insights, and must-see stories!

തായ്ലാന്‍ഡില്‍ നിന്നും വിമാനമാര്‍ഗം കടത്തിയ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തലശേരി: തായ്ലന്റില്‍ നിന്നും വിമാന മാര്‍ഗം കടത്തിയ പൊന്നും വിലയുളള ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ എടക്കാട് സ്വദേശി എക്സൈസിന്റെ പിടിയിലായി. ഗ്രാമിന് മൂവായിരം രൂപ വിലയുളള 2.4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂര്‍ എടക്കാട് സ്വദേശി ജെഷറാസ് ഹൗസിലെ മുഹമ്മദ് ഫാസിലിനെയാണ് തൃശൂരിലെ ലോാഡ്ജില്‍ നിന്നും പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് 30 ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് എക്സൈസ് അറിയിച്ചു.

എക്സൈസ് പാലക്കാട് ഐബി ഇന്‍സ്പെക്ടര്‍ എന്‍. നൗഫലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് തൃശൂരില്‍ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ പാര്‍ക്കു ചെയ്ത കാറില്‍ നിന്നും പാക്കറ്റുകളായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. എംഡിഎംഎയേക്കാള്‍ വിലയുളള കഞ്ചാവ് വാങ്ങുന്നതിനായി കാറിലെത്തിയ മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

kannur

തായ്ലാന്‍ഡിലേക്ക് വിനോദയാത്ര പോകുന്നവര്‍ക്ക് സൗജന്യ എയര്‍ ടിക്കറ്റ് നല്‍കിയാണ് തായ്ലന്‍ഡിലെ പട്ടാലയില്‍ സുലഭമായി കിട്ടിയിരുന്ന കഞ്ചാവ് കേരളത്തിലെത്തിച്ചിരുന്നത്. ഇവിടെ കൊണ്ടു വന്നതിനു ശേഷം മൂന്നിരട്ടി വിലയ്ക്കാണ് പ്രതി കഞ്ചാവു വിറ്റിരുന്നതെന്ന് എക്സൈസ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഐബി എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍സുദര്‍ശന്‍ കുമാര്‍, കെജി ഓസ്റ്റില്‍, സോണി കെ.ദേവസി, ടിഐ സനീഷ്‌കുമാര്‍, ചെന്താമര എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

പാലക്കാട്, തൃശൂര്‍ ജില്ലകളിലെ എക്സൈസ് ഐബിയാണ് റെയ്ഡ് ഏകോപിപ്പിച്ചത്. നേരത്തെ ഹൈബ്രിഡ് കഞ്ചാവ് കേരളത്തില്‍ വ്യാപകമായി എത്തുന്നുണ്ടെന്ന രഹസ്യ വിവരം എക്സൈസിനും പൊലിസിനും ലഭിച്ചിരുന്നു. എംഡിഎംഎയേക്കാള്‍ വീര്യമുളളതാണ് ഈ കഞ്ചാവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇടനിലക്കാരെ ഉപയോഗിച്ചാണ് കഞ്ചാവ് വിറ്റിരുന്നതെന്നാണ് എക്സൈസിന് ലഭിച്ച വിവരം.

കണ്ണൂര്‍ എടക്കാട് സ്വദേശിയായ മുഹമ്മദ് ഫാസിലിനു പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എക്സൈസ് പറയുന്നത്. ഇവര്‍ക്കായി അന്വേഷമാരംഭിച്ചിട്ടുണ്ട്. ഇയാളുടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നുളള കാള്‍ലിസ്റ്റാണ് പരിശോധിച്ചുവരുന്നത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് എക്സൈസിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+