കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടാപ്പകലും കാട്ടാന ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നു: ആറളം മേഖല ഭീതിയിൽ

  • By Desk
Google Oneindia Malayalam News

ഇരിട്ടി: കാട്ടാന ശല്യം കാരണം പൊറുതി മുട്ടി മലയോര കർഷകർ. കഴിഞ്ഞ കുറെ കാലമായി
രാത്രി കാലത്തു മാത്രം കർണാടക വനത്തിൽ നിന്നും നാട്ടിലിറങ്ങുന്ന കാട്ടാനകൾ പട്ടാപ്പകലും ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തി അക്രമമഴിച്ചു വിടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസംപായം, ആറളം, മുഴക്കുന്ന് മേഖലയെ ഭീതിയിലാഴ്ത്തി ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വൈകുന്നേരം അഞ്ചു മണിയോടെയാണ് വനപാലകർ തുരത്തി ആറളം ഫാം മേഖലയിലേക്ക് വിട്ടത്. ഒരു പകല്‍ മുഴുവന്‍ കാട്ടാന ആറളം പുഴക്കരയില്‍ തമ്പടിച്ചത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു.

തപ്‌സി പന്നുവിനും അനുരാഗ് കശ്യപിനുമെതിരെ ആദായനികുതി വകുപ്പ്, കോടികളുടെ ക്രമക്കേടെന്ന്തപ്‌സി പന്നുവിനും അനുരാഗ് കശ്യപിനുമെതിരെ ആദായനികുതി വകുപ്പ്, കോടികളുടെ ക്രമക്കേടെന്ന്

ആറളം ഫാമില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളാണ് രാത്രികാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത്. രണ്ടു നാൾ മുൻപ് രാത്രിയോടെ ഇറങ്ങിയ കാട്ടാന ആറളം ഫാമും കടന്ന് പത്ത് കിലോമീറ്റര്‍ ദൂരെ ഉള്ള പായത്ത് വരെ എത്തി തിരിച്ച് പൂതക്കുണ്ടിലെ പുഴയോരത്തുള്ള പുറമ്പോക്കിലെ പൊന്തക്കാടുകള്‍ക്കിടയില്‍ തമ്പടിക്കുകയായിരുന്നു.വിവരം അറിയിച്ചതിനെത്തുടർന്ന് വനപാലക സംഘം രാവിലെ മുതല്‍ തന്നെ കാട്ടാനയെ നിരീക്ഷിച്ചു വരികയായിരുന്നു. വൈകിട്ട് നാല് മണിയോടെ ആറളം പാലത്തിന് സമീപത്തെത്തിയ കാട്ടാനയെ തുരത്തുവാനുള്ള ശ്രമം ഇവർ ആരംഭിച്ചു.

 kannur-map-18

ഇതേ സമയം ആറളം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിടുകയും വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ പോവുന്നതും ഭീതിയുണർത്തി. ഇതിനിടെ കാട്ടന പുഴകടന്ന്‌ അയ്യപ്പന്‍കാവ് മേഖലയിലേക്ക് നീങ്ങി. തുടര്‍ന്ന് വീണ്ടും ഇതേ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തി. ഇവിടെ നിന്നും വീണ്ടും തുരത്താന്‍ ശ്രമിക്കുന്നതിനിടെ പുഴയോരത്തെത്തിയ പോത്തിനെകാട്ടാന ആക്രമിക്കാനുള്ള ശ്രമവും നടത്തി. തുടര്‍ന്ന് ആറളം പുഴയിലൂടെ കാപ്പുംകടവ് വഴി ആറളം ഫാമിലേക്ക് പോയതോടെയാണ് ജനങ്ങൾക്ക് ആശ്വാസമായത്. ജനങ്ങളെ നിയന്ത്രിക്കാൻ ആറളം പോലീസും സ്ഥലത്തു എത്തിയിരുന്നു. ആറളം ഫാമിലാണ് കാട്ടാനക്കൂട്ടം തമ്പടിച്ചു കിടക്കുന്നത് . ഇവ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഏതു നേരവും ഇവ വീണ്ടും ജനവാസകേന്ദ്രത്തിൽ എത്തുമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും ഉറക്കം നഷ്ടപ്പെട്ട ജനങ്ങളിലെ ഭീതി അകറ്റുന്നതിനും വനംവകുപ്പ് അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും മേഖലയിലെ ജനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.

ആറളം വനമേഖലയിൽ ഇതേവരെ എട്ടുപേരുടെ ജീവനാണ് കാട്ടാനകൾ അപഹരിച്ചത് '. ഓരോ സംഭവങ്ങൾ നടക്കുമ്പോഴും സർക്കാർ വാഗ്ദാനങ്ങളുടെ കെട്ടഴിച്ച് വിടും. ഏറ്റവും ഒടുവിൽ 2020 ഏപ്രിൽ 25നാണ് ആറളം ഫാമിലെ തൊഴിലാളിയായ ദന്തപ്പാല നാരായണൻ (55) കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പടുന്ന എട്ടാമനാണ് നാരായണൻ. കാട്ടാന ശല്യം ചെറുക്കാൻ വൈദ്യുതി വേലി, കിടങ്ങ് എന്നിവ നിർമ്മിക്കുമെന്ന് സർക്കാർ പലവട്ടെ പ്രഖ്യാപനം നടത്തിയെങ്കിലും കാര്യമായി ഒന്നും ഉണ്ടായില്ലെന്നതാണ് നാട്ടുകാരുടെ അനുഭവം. രാത്രി കാലത്തു മാത്രം കാടുവിട്ടു നാട്ടിലിറങ്ങുന്ന കാട്ടാനകൾ ഇപ്പോഴാകട്ടെ പട്ടാപ്പകലും ജനവാസ കേന്ദ്രത്തിൽ സ്വൈരവിഹാരം നടത്തുകയാണ്.

English summary
Kannur: Aaralam sector under wild elephant threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X