കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാറിലുണ്ടായിരുന്നത് കുപ്പിവെളളം, പെട്രോള്‍ സൂക്ഷിച്ചിട്ടില്ലെന്നു വെന്തുമരിച്ച ദമ്പതികളുടെ കുടുംബം

Google Oneindia Malayalam News
kannurccident-1675528332.jpg -P

മയ്യില്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു സമീപംകാറിന് തീപിടിച്ചു മയ്യില്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുറ്റിയാട്ടൂര്‍ സ്വദേശികളായ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും വെന്തുമരിച്ച സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പും പൊലിസും അന്വേഷണം ശക്തമാക്കി. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ഉറപ്പിക്കുന്നുണ്ടെങ്കിലും തീപെട്ടെന്നു പടരാനുളള കാരണമാണ് അന്വേഷിക്കുന്നത്. ര്ണ്ടുദിവസം കൊണ്ടു റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്. സംഭവത്തില്‍ മനുഷ്യാവകാശകമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയ സാഹചര്യത്തിലാണ് അടിയന്തിരമായി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

കാറിനു തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ് കാറിലുണ്ടായിരുന്നത് പെട്രോള്‍ അല്ലെന്ന് അപകടത്തില്‍ കൊല്ലപ്പെട്ട റീഷയുടെ പിതാവ് കെ.കെ വിശ്വനാഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കുപ്പി കുടിവെള്ളമാണ് വണ്ടിയില്‍ സൂക്ഷിച്ചിരുന്നതെന്ന് മരിച്ച റീഷയുടെ അച്ഛന്‍ പറഞ്ഞു. കാറില്‍നിന്ന് രണ്ട് പെട്രോള്‍ കുപ്പികള്‍ കണ്ടെടുത്തുവെന്ന മാധ്യമവാര്‍ത്തകള്‍ ഫോറന്‍സിക് വിഭാഗവും തള്ളി.

കുപ്പിയില്‍ കുടിവെള്ളമുണ്ടായിരുന്നു. മകള്‍ പ്രസവത്തിന് പോകുന്നതുകൊണ്ട് ആവശ്യമായ വസ്ത്രങ്ങള്‍ കരുതിയിരുന്നു. വേറെയൊന്നും കാറില്‍ ഉണ്ടായിരുന്നില്ല എന്നാണ് റീഷയുടെ അച്ഛന്‍ കെ.കെ. വിശ്വനാഥന്‍ പറഞ്ഞു. വഴിയില്‍ എത്ര പെട്രോള്‍ പമ്പുകളുണ്ടെന്നും എന്തിനാണ് പെട്രോള്‍ കുപ്പിയില്‍ നിറച്ച് കാറില്‍ വെക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ കത്തിയ കാറിലെ അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് വിഭാഗം ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഭാഗികമായി കത്തിയ കുപ്പിയില്‍ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഫൊറന്‍സിക് വിഭാഗം പറഞ്ഞു. എന്താണ് ദ്രാവകമെന്നത് പരിശോധനയിലൂടെയേ കണ്ടെത്താനാകൂ. രണ്ട് പെട്രോള്‍ കുപ്പികള്‍ കണ്ടെടുത്തുവെന്ന് ചില വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ശരിയല്ലെന്ന് ഫൊറന്‍സിക് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പ്രസവവേദനയെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ കെ.കെ. റീഷ (26), ഭര്‍ത്താവ് ടി.വി. പ്രജിത്ത് (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയില്‍നിന്നാണ് തീ ഉയര്‍ന്നത്. ഉടന്‍ കാര്‍ നിര്‍ത്തിയ പ്രജിത്ത് എല്ലാവരോടും ഇറങ്ങാന്‍ പറഞ്ഞു. പിന്‍സീറ്റില്‍ ഇരുന്നവര്‍ ഇറങ്ങിയെങ്കിലും മുന്നിലെ സീറ്റിലിരുന്ന റീഷയ്ക്കും പ്രജിത്തിനും ഇറങ്ങാന്‍ കഴിഞ്ഞില്ല.

പജിത്തിന്റെയും റീഷയുടെയും മരണകാരണം ശരീരത്തിനേറ്റ പൊള്ളലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇരുവരുടെയും ശരീരത്തിലെ തൊലിയും പേശികളും പൂര്‍ണമായും കത്തിയിരുന്നു. എന്നാല്‍ ആന്തരികാവയവങ്ങളെ ബാധിച്ചില്ല. റീഷയുടെ വയറ്റില്‍ പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞായിരുന്നു. കുഞ്ഞിനെ വേര്‍പെടുത്താതെ അമ്മയോട് ചേര്‍ത്തുതന്നെയാണ് സംസ്‌കരിച്ചത്. അപകടത്തില്‍ രക്ഷപ്പെട്ട മുതിര്‍ന്ന മൂന്നുപേരുടെ മൊഴിയും ദൃക്‌സാക്ഷികളുടെ മൊഴിയും കണ്ണൂര്‍ സിറ്റി സി. ഐ രാജീവ് കുമാര്‍ശേഖരിച്ചിട്ടുണ്ട്. കാറില്‍ നിന്നും ശേഖരിച്ച വസ്തുക്കള്‍ കണ്ണൂര്‍ സിറ്റി പൊലിസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തലശേരിയില്‍ ഗ്യാരേജില്‍ നിര്‍ത്തിയിട്ട ഇന്നോവകാര്‍ മോഷണം പോയി, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്</a><a class=
സിപിഎമ്മിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം; ലോക്കല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍" title="തലശേരിയില്‍ ഗ്യാരേജില്‍ നിര്‍ത്തിയിട്ട ഇന്നോവകാര്‍ മോഷണം പോയി, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്

സിപിഎമ്മിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം; ലോക്കല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍" />തലശേരിയില്‍ ഗ്യാരേജില്‍ നിര്‍ത്തിയിട്ട ഇന്നോവകാര്‍ മോഷണം പോയി, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്

സിപിഎമ്മിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം; ലോക്കല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

നടക്കുന്നത് അവസാന കളികളോ: ബാലചന്ദ്രകുമാറിനെ മൊഴി മാറ്റാൻ ശ്രമം, പക്ഷെ നടന്നത് ഇത്: ബൈജു കൊട്ടാരക്കരനടക്കുന്നത് അവസാന കളികളോ: ബാലചന്ദ്രകുമാറിനെ മൊഴി മാറ്റാൻ ശ്രമം, പക്ഷെ നടന്നത് ഇത്: ബൈജു കൊട്ടാരക്കര

English summary
Kannur Accident; Family saus not kept petrol in the car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X