കണ്ണൂരില്‍ ലോറിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരായ നഴ്‌സിങ് വിദ്യാര്‍ത്ഥിയും മധ്യവയസ്‌കനും മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ റോഡപകടത്തില്‍ രണ്ടുജീവന്‍ കൂടി പൊലിഞ്ഞു. ഇരുചക്ര വാഹന യാത്രക്കാരായ രണ്ടു പേരാണ് മരിച്ചത്. നഴ്‌സിങ് വിദ്യാര്‍ത്ഥിയും മധ്യവയസ്‌ക്കനുമാണ് ലോറിയിടിച്ച് മരിച്ചത്. കണ്ണൂര്‍ ജില്ലയിലെ മലയോരപ്രദേശങ്ങളായ ചെറുപുഴയിലും പേരാവൂരിലുമാണ് അപകടങ്ങള്‍ നടന്നത്. ചെറുപുഴയില്‍ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ അതി ദാരുണമായാണ് മരിച്ചത്. കാസര്‍കോട് ജില്ലയിലെ. വെസ്റ്റ് എളേരി നാട്ടക്കല്ല് സ്വദേശി കുമാരനാണ് മരിച്ചത്. തിങ്കളാഴ്ച്ചരാവിലെ ഏഴ് മണിയോടെ ചെറുപുഴ സെന്‍ട്രല്‍ ബസാര്‍ ജംഗ്ഷനില്‍ ആയിരുന്നു അപകടം.
കുമാരന്‍ ചൂരല്‍ ഭാഗത്തേക്ക് ജോലിക്കായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിച്ച ടോറസ് ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജഗിരി ഭാഗത്തുനിന്നും പെരിങ്ങോം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ആണ് സ്‌കൂട്ടറില്‍ ഇടിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പൊലിസ് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ടോറസ് ലോറി ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലിസ് കേസെടുത്തിട്ടുണ്ട്.

പേരാവൂരില്‍ വാഹനാപകടത്തില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥി മരിച്ചു പേരാവൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മണത്തണ സ്വദേശിയായ നഴ്‌സി ങ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. മണത്തണ പുതിയപുരയില്‍ അഭിഷേ കന്‍ (20)ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് അഭിഷേകന് അപകടം സംഭവിച്ചത്. അഭിഷേകന്‍ സഞ്ചരിച്ച ബൈക്കില്‍ ടോറസ് ലോറിയിടിക്കുകയായിരുന്നു. കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ രണ്ടാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിയാണ്. പുതിയ പുരയില്‍ ദിവാകരന്റെയും ജീനയു ടെയും മകനാണ്. സഹോദരന്‍: യദു കൃഷ്ണ. അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ക്കെതിരെ പേരാവൂര്‍ പൊലിസ് മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications