സഹോദരങ്ങളുടെ വിവാഹ തലേന്ന് സാധനങ്ങൾ വാങ്ങാൻ പോയ യുവാവ് ബസിടിച്ച് മരിച്ചു
കണ്ണൂര്‍: പയ്യന്നൂരിൽ സഹോദരങ്ങളുടെ വിവാഹ തലേന്ന് സാധനങ്ങൾ വാങ്ങാൻ പോയ സ്കൂട്ടർ യാത്രക്കാരനായ യുവാവ് ബസിടിച്ച് ദാരുണമായി മരിച്ചു. മാതമംഗലം തായിറ്റേരിയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. സ്‌കൂട്ടര്‍ യാത്രകാരനായ താറ്റിയേരി ഇബ്രാഹിം മൗലവിയുടെ മകന്‍ ഇസ്ഹാഖ് ആണ് അപകടത്തില്‍ മരണപ്പെട്ടത്.
കുറ്റൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും മാതമംഗലം ഭാഗത്തേക് വരികയായിരുന്ന സ്‌ക്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. താഴശ്ശേരി അങ്കണവാടിക്ക് സമീപം വച്ച് കഴിഞ്ഞശനിയാഴ്ച്ച വൈകീട്ട് ഏഴോടെയാണ് അപകടമുണ്ടായത്. ബസിന്റെ മുന്‍വശത്ത് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തേക്കായി ഇടിച്ചു കയറിയ നിലയിലായിരുന്നു ഇസ്ഹാഖിന്റെ സ്‌കൂട്ടര്‍.

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതര പരിക്കേറ്റ ഇസ്ഹാഖിനെ നാട്ടുകാര്‍ പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച നടക്കുന്ന സഹോദരിയുടേയും സഹോദരന്റെയും വിവാഹ ആവശ്യങ്ങള്‍ക്കായുള്ള യാത്രയിലായിരുന്നു മരിച്ച ഇസഹാഖ്.












Click it and Unblock the Notifications